പാരീസ് ഒളിമ്പിക്‌സിലെ മത്സരത്തിനുശേഷം സെൽഫി എടുത്ത ഉത്തരകൊറിയൻ ടേബിൾ ടെന്നീസ് വെള്ളി മെഡൽ ജേതാക്കൾക്ക് അച്ചടക്ക നടപടി നേരിടേണ്ടി വന്നേക്കാം. എതിരാളികൾക്കൊപ്പം പോഡിയത്തിൽ നിന്ന് “ചിരിച്ചതിന്” ആണ് നടപടി ഉണ്ടാകാൻ സാധ്യത.
ശത്രുരാജ്യമായ ദക്ഷിണ കൊറിയയിൽ നിന്നുള്ള അത്‌ലറ്റുകളുടെ കൂടെ നിന്നുള്ള ഒരു ഫോട്ടോയിൽ പുഞ്ചിരിച്ചതിനാണ് ശിക്ഷ ഉണ്ടാവുക. ടെലിഗ്രാഫ് പത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
യുദ്ധം ചെയ്യുന്ന രണ്ട് രാജ്യങ്ങളിൽ നിന്നുള്ള അത്‌ലറ്റുകളുടെ സൗഹാർദ്ദത്തിലുള്ള ഫോട്ടോ പുറത്തു വന്ൻ നിമിഷം തന്നെ ലോകമെമ്പാടും വൈറലായിരുന്നു.പക്ഷെ ആഗസ്റ്റ് 15-ന് നാട്ടിലെത്തിയതുമുതൽ, ഉത്തരകൊറിയൻ ടീം ഒരു മാസത്തെ “ശുദ്ധീകരണത്തിന്” വിധേയരാകുകയാണ്, എന്ന് ഡെയ്‌ലി എൻകെ റിപ്പോർട്ട് ചെയ്തു. അവരിൽ അവശേഷിക്കുന്ന “സോഷ്യലിസ്റ്റ് ഇതര” സംസ്കാരത്തിന്റെ സ്വാധീനത്തിൽ നിന്ന് കളിക്കാരെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ, രാജ്യത്തിന്റെ കായിക മന്ത്രാലയം നടത്തുന്ന മൂന്ന് ഘട്ടങ്ങളായുള്ള പ്രത്യയശാസ്ത്ര വിലയിരുത്തൽ പ്രക്രിയയാണ് ഇത്തരമൊരു “ശുദ്ധീകരണം” എന്നാണ് റിപ്പോർട്ട്.

ഒളിമ്പിക്‌സിൽ ദക്ഷിണ കൊറിയക്കാരുമായോ മറ്റ് വിദേശ അത്‌ലറ്റുകളുമായോ ഇടപഴകരുതെന്നും അനന്തരഫലങ്ങൾ നേരിടേണ്ടി വരരുതെന്നും ഉത്തര കൊറിയൻ അത്‌ലറ്റുകൾക്ക് “പ്രത്യേക നിർദ്ദേശങ്ങൾ” നൽകിയതായി റിപ്പോർട്ടുണ്ട്. കളിക്കാർ സെൻട്രൽ പാർട്ടിയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായിപ്പെരുമറിയാൽ അവർക്ക് പിഴ ചുമത്താം.
2010 ലെ ലോകകപ്പിൽ ഉത്തര കൊറിയയുടെ ഫുട്ബോൾ ടീം ഒരു ഗോൾ നേടുന്നതിൽ പരാജയപ്പെട്ടപ്പോൾ, അവർ പരസ്യമായി ശാസിക്കുകയും “ആറ് മണിക്കൂർ നീണ്ട വിമർശനം” സഹിക്കേണ്ടി വരികയും ചെയ്തുവെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
ഈ ടീമിന്റെ പരിശീലകനെ ആ സ്ഥാനത്ത് നിന്നും പുറത്താക്കി നിർമാണ ജോലികളിലേക്ക് മാറ്റിയിട്ടുണ്ട്.















