മുകേഷിനെതിരായ ബലാത്സം​ഗക്കേസ്; പണ്ട് കോൺ​ഗ്രസ് എംഎൽഎമാർ രാജിവച്ചില്ലല്ലോയെന്ന് ഇ.പി ‍ജയരാജൻ; മുകേഷിനെ തള്ളാതെ സിപിഎം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുകേഷിനെതിരായ ബലാത്സം​ഗക്കേസ്; പണ്ട് കോൺ​ഗ്രസ് എംഎൽഎമാർ രാജിവച്ചില്ലല്ലോയെന്ന് ഇ.പി ‍ജയരാജൻ; മുകേഷിനെ തള്ളാതെ സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 10:42 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷിനെതിരെ ബലാത്സം​ഗത്തിന് കേസെടുത്ത പശ്ചാത്തലത്തിൽ സിപിഎം നേതാവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് നടിയെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാൽ മുകേഷ് രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ അറിയിച്ചത്.

രണ്ട് കോൺ​ഗ്രസ് എംഎൽഎമാർക്കെതിരെ ലൈം​ഗിക ആരോപണങ്ങൾ ഉയർന്നപ്പോൾ അവർ രാജിവച്ചിരുന്നില്ലെന്നാണ് ഇ.പി ജയരാജന്റെ മറുപടി. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സർക്കാർ എടുത്ത ധൈര്യമായ തീരുമാനമാണ് ഹേമ കമ്മിറ്റി. റിപ്പോർട്ടിന്മേൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും. മാദ്ധ്യമങ്ങൾ സർക്കാരിന്റെ നടപടിയെ പ്രശംസിക്കുകയാണ് വേണ്ടത്. തെറ്റുകൾക്ക് ശിക്ഷ ഉണ്ടാകും. മുകേഷിന്റെ രാജി ആവശ്യം ഉന്നയിക്കുന്നവർ അറിയേണ്ടത്, പണ്ട് കോൺ​ഗ്രസ് എംഎൽഎമാർ രാജിവച്ചിരുന്നില്ലെന്ന കാര്യമാണ്. പിണറായി സർക്കാർ കുറ്റവാളികളായ ആരെയും രക്ഷിക്കില്ലെന്നും പാർട്ടി കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു.

ജാമ്യമില്ലാ വകുപ്പ് പ്രകാരം ബലാത്സം​ഗക്കേസ് രജിസ്റ്റർ ചെയ്തെങ്കിലും മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. ലൈം​ഗികാരോപണം ശക്തമാകുമ്പോഴും മുകേഷിനെ തള്ളാൻ സിപിഎം നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. മുകേഷിന്റെ കൊല്ലത്തെ വീടിന് പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്. രണ്ട് ജീപ്പ് പൊലീസുകാരാണ് വീടിന് സമീപം ക്യാമ്പ് ചെയുന്നത്. നിയമവിദ​ഗ്ധരുമായി കൂടിയാലോചിച്ചതിന് ശേഷം പ്രതികരിക്കുമെന്നാണ് മുകേഷ് അറിയിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കും. കേസ് റദ്ദാക്കാൻ ഹർജി ഫയൽ ചെയ്യുന്നതും ആലോചനയിലാണ്.

അതേസമയം മുകേഷ് എവിടെയെന്ന ചോദ്യം ഇപ്പോഴും ബാക്കിയാവുകയാണ്. തിരുവനന്തപുരത്തെയും കൊല്ലത്തേയും വീ‍ട്ടിലെത്തിയ മാദ്ധ്യമങ്ങൾക്ക് മുകേഷിനെ കാണാനായില്ല. മുകേഷ് എവിടെയാണെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അത് അദ്ദേഹത്തോട് പോയി ചോദിക്കൂവെന്നായിരുന്നു പാർട്ടി കൺവീനറുടെ മറുപടി. ബലാത്സം​ഗക്കേസ് എടുത്ത സാഹചര്യത്തിൽ നിയമോപദേശം തേടിയിരിക്കുകയാണ് മുകേഷ്. കേസെടുത്തതിന് പിന്നാലെ മുകേഷിന്റെ ഔദ്യോ​ഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല. കുമാരപുരത്ത് മാദ്ധ്യമങ്ങളെ കാണാൻ തയ്യാറാകുമെന്നാണ് വിവരം.

ബലാത്സം​ഗക്കേസ് നൽകിയ നടി ബ്ലാക്ക്മെയിൽ ചെയ്തതിന് തെളിവുണ്ടെന്നാണ് മുകേഷിന്റെ വാദം. ഇത് പൊലീസിന് സമർപ്പിച്ചേക്കും. എന്നാൽ താൻ ബ്ലാക്ക്മെയിൽ ചെയ്തെങ്കിൽ തെളിവുകൾ പുറത്തുവിടണമെന്ന് പരാതിക്കാരി അറിയിച്ചിട്ടുണ്ട്.

Tags: RapeCPMmukeshmlaHema Committee
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies