യുപിഐ, ജൻധൻ അക്കൌണ്ട്, ആധാർ, മൊബൈൽ എന്നിവ ഇന്ത്യയിൽ വിപ്ലവം സൃഷ്ടിച്ചു; എല്ലാവരും ഡിജിറ്റൽ ഐഡന്റിറ്റിയുള്ളവരായി: പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിഐ, ജൻധൻ അക്കൗണ്ട്, ആധാർ, മൊബൈൽ എന്നിവ ഇന്ത്യയിൽ വിപ്ലവം സൃഷ്ടിച്ചു; എല്ലാവരും ഡിജിറ്റൽ ഐഡന്റിറ്റിയുള്ളവരായി: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 02:11 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2024 നെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലെത്തിയാണ് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ഒരുകാലത്ത് ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യത്തെയാണ് ഏവരും അഭിനന്ദിച്ചിരുന്നത്. എന്നാലിന്ന് ഇന്ത്യയിലെ ഫിൻടെക് വൈവിധ്യങ്ങൾ അന്താരാഷ്‌ട്ര തലത്തിൽ വലിയ മതിപ്പുളവാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കുറഞ്ഞ വിലയിൽ ഫോണുകൾ വിപണിയിലെത്തിയതും സീറോ ബാലൻസ് ജൻധൻ അക്കൗണ്ടുകൾ തുടങ്ങാൻ സാധിച്ചതും രാജ്യത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 27 ട്രില്യൺ തുകയാണ് മുദ്ര വായ്പകൾ വഴി വിതരണം ചെയ്തത്. അതിൽ 70 ശതമാനം ​ഗുണഭോക്താക്കളും സ്ത്രീകളായിരുന്നു എന്ന പ്രത്യേകതയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

വനിതാ സ്വയം സഹായ സംഘങ്ങളെ ബാങ്കിം​ഗ് മേഖലയിലേക്ക് എത്തിക്കാൻ ജൻധൻ അക്കൗണ്ടുകൾക്ക് സാധിച്ചു. 10 കോടി ഗ്രാമീണ സ്ത്രീകൾ അതിന്റെ നേട്ടം സ്വന്തമാക്കി. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് ശക്തമായ അടിത്തറ പാകാൻ ജൻധൻ യോജന പദ്ധതി വലിയ പങ്കാണ് വഹിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഇന്ത്യയിലെ 53 കോടിയിലധികം ആളുകൾക്ക് ജൻധൻ അക്കൗണ്ടുകളുണ്ട്. അതായത് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിച്ച ജനങ്ങളുടെ എണ്ണം യൂറോപ്യൻ ജനസംഖ്യയ്‌ക്ക് തുല്യമാണ്. ജൻധൻ, ആധാർ, മൊബൈൽ എന്നിവ ഇന്ത്യയിൽ വിപ്ലവം സൃഷ്ടിച്ചു. ഇന്ന് ലോകത്തിലെ പകുതിയോളം ഡിജിറ്റൽ ഇടപാടുകളും നടക്കുന്നത് ഇന്ത്യയിലാണ്. ഫിൻടെക്കിന്റെ ഏറ്റവും വലിയ ഉദാഹരണമായി യുപിഐ സംവിധാനം മാറിയിരിക്കുന്നു. യുപിഐ ആരംഭിച്ചതോടെ രാജ്യത്തെവിടെയും ഏതുനേരത്തും മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ ബാങ്കിംഗ് സേവനങ്ങൾ 24*7 പ്രവർത്തിക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ ഐഡന്റിറ്റിയില്ലാത്ത 18 വയസിന് മുകളിലുള്ളവർ ഇന്ന് വിരളമാണെന്നത് ഇന്ത്യയുടെ സാങ്കേതിക വിപ്ലവത്തിന്റെ നേർസാക്ഷ്യമാണ്. ഇന്ത്യക്കാർക്ക് എന്തുകൊണ്ട് ആവശ്യത്തിന് ബാങ്ക് ശാഖകൾ ഇല്ല, ഇവിടെ ആവശ്യത്തിന് ഇൻ്റർനെറ്റ് കണക്റ്റിവിറ്റിയില്ല, അപര്യാപ്തമായ വൈദ്യുതി മാത്രം ലഭിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് എപ്രകാരമാണ് ഫിൻടെക് വിപ്ലവം സംഭവിക്കുകയെന്ന് സ്വയം ബുദ്ധിമാൻമാരെന്ന് കരുതിയ ചില ആളുകൾ പാർലമെൻ്റിൽ ഉന്നയിച്ചിരുന്നു. ‘ചായ്‌വാല’ പ്രധാനമന്ത്രിയോടായിരുന്നു ചോദ്യം. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ബ്രോഡ്‌ബാൻഡ് ഉപയോഗിക്കുന്നവരുടെ എണ്ണം ആറ് കോടിയിൽ നിന്ന് 94 കോടിയായി ഉയർന്നു. ഒരു ഡിജിറ്റൽ ഐഡൻ്റിറ്റിയോ ബ്രോഡ്‌ബാൻഡ് കണക്ഷനോ ഇല്ലാത്ത, 18 വയസ് പൂർത്തിയായ വ്യക്തി ഇന്ത്യയിൽ ഇല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiMumbaiGlobal Fintech Fest
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies