ഇനി ഞങ്ങൾ കിരീടമില്ലാത്ത ടീമല്ല; ആദ്യ പകുതിയിൽ കരുത്തുകാട്ടിയ ബഗാനെ വരിഞ്ഞുമുറുക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്; ഡ്യൂറന്റ് കപ്പിൽ ആദ്യ കിരീടം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇനി ഞങ്ങൾ കിരീടമില്ലാത്ത ടീമല്ല; ആദ്യ പകുതിയിൽ കരുത്തുകാട്ടിയ ബഗാനെ വരിഞ്ഞുമുറുക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്; ഡ്യൂറന്റ് കപ്പിൽ ആദ്യ കിരീടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2024, 12:16 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: സാൾട്ട്‌ലേക്ക് സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ അത് കണ്ട് ആനന്ദിക്കുകയായിരുന്നു. ആദ്യ കിരീടം നേടിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ആഹ്ലാദം. പ്രബലരായ മോഹൻബഗാനെ കലാശക്കളിയിൽ വീഴ്‌ത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ആദ്യ ഡ്യൂറന്റ് കപ്പ് കിരീടം. ഇതുവരെ എണ്ണം പറഞ്ഞ കിരീടങ്ങളൊന്നും നേടിയിട്ടില്ലെന്ന പേരുദോഷം കൊൽക്കത്തയിൽ അവർ തിരുത്തിക്കുറിച്ചു.

പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 നായിരുന്നു വിജയം. മത്സരം 2-2 ന് സമനിലയിൽ കലാശിച്ചതിനെ തുടർന്നാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഗോൾവല കാത്ത ഗുർമീത് സിംഗിന്റെ തകർപ്പൻ സേവുകളാണ് ആദ്യ ഡ്യൂറന്റ് കപ്പ് കിരീടമെന്ന ചരിത്രനേട്ടം എത്തിപ്പിടിക്കാൻ ടീമിനെ സഹായിച്ചത്.

ലിസ്റ്റൺ കൊളാസോയുടെ മൂന്നാം ശ്രമവും മോഹൻ ബെഗാൻ ക്യാപ്റ്റൻ സുഭാശിഷ് ബോസിന്റെ അഞ്ചാം ശ്രമവുമാണ് ഗുർമീത് സിംഗ് വിഫലമാക്കിയത്. ഗില്ലർമോ ഫെർണാണ്ടസ്, മിഗ്വേൽ സബാക്കോ തോമെ, പാർത്ഥിബ് ഗൊഗോയ് അലെയ്ദ്ദീൻ അയാറെ എന്നിവരാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ലക്ഷ്യം കണ്ടത്. മോഹൻ ബഗാന് വേണ്ടി ജേസൺ കുമ്മിംഗ്‌സ്, മൻവീർ സിംഗ്, ദ്വിമിത്രി പെട്രാതോസ് എന്നിവർക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്.

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോൾ ടൂർണമെന്റാണ് ഡ്യൂറന്റ് കപ്പ്. 133 ാമത് ഡ്യൂറന്റ് കപ്പായിരുന്നു ഇത്. ഇത് 13 ാം തവണയാണ് മോഹൻബഗാൻ ഫൈനലിൽ പരാജയപ്പെട്ട് മടങ്ങുന്നത്. ആദ്യ പകുതിയിൽ രണ്ട് തവണ വല കുലുക്കിയ മോഹൻ ബഗാനായിരുന്നു കളിയിലെ മുൻതൂക്കം. 11 ാം മിനിറ്റിൽ ജേസൺ കുമ്മിംഗ്‌സ് ആദ്യഗോൾ നേടി. ആദ്യപകുതിയുടെ അവസാനത്തിൽ മലയാളി താരം സമദ് അബ്ദുൾ സമദും വല കുലുക്കി.

എന്നാൽ രണ്ടാം പകുതിയിൽ അടുപ്പിച്ചുളള രണ്ട് ഗോളുകളിലൂടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ബഗാനെ ഞെട്ടിച്ചു. 55 ാം മിനിറ്റിൽ അലെയ്ദ്ദീനും മൂന്ന് മിനിറ്റുകൾക്കുളളിൽ സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ ഗില്ലേർമോ ഫെർണാണ്ടസുമാണ് ബഗാന്റെ നെഞ്ചിൽ അടുപ്പിച്ച് തീ കോരിയിട്ടത്. പിന്നീട് പഴുതുകൾക്കിട നൽകാതെ ഇരുടീമുകളും ഇഞ്ചോടിഞ്ച് പൊരുതുകയായിരുന്നു.

ഷില്ലോംഗ് യുണൈറ്റഡിനെ 3-0 ത്തിന് തോൽപിച്ചാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ചരിത്ര ഫൈനൽ കളിക്കാൻ അർഹത നേടിയത്. ഇരുടീമുകളും 10 മത്സരങ്ങൾ കളിച്ചതിൽ ഏഴിലും മോഹൻ ബഗാനായിരുന്നു വിജയം. ഈ കണക്കുകളുടെ ബലത്തിലാണ് സാൾട്ട് ലേക്കിൽ കലാശക്കളിക്കായി ബൂട്ടണിഞ്ഞതും.

കഴിഞ്ഞ വർഷം ഈസ്റ്റ് ബംഗാളിനെ തോൽപിച്ചാണ് മോഹൻ ബഗാൻ കിരീടം നേടിയത്.

Tags: Durand Cup 2024 Titlefootballdurand cupmohun baganGOALNorthEast UnitedSalt Lake stadiumFirst title
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies