ഇന്ത്യ-സിംഗപ്പൂർ ഉഭയകക്ഷി ബന്ധം മറ്റൊരു തലത്തിലേക്ക് ഉയർത്താനുള്ള സമയമായി; പ്രധാനമന്ത്രിയുടെ സന്ദർശനം പ്രധാനപ്പെട്ടതെന്ന് എസ് ജയശങ്കർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ-സിംഗപ്പൂർ ഉഭയകക്ഷി ബന്ധം മറ്റൊരു തലത്തിലേക്ക് ഉയർത്താനുള്ള സമയമായി; പ്രധാനമന്ത്രിയുടെ സന്ദർശനം പ്രധാനപ്പെട്ടതെന്ന് എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 12:46 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സിംഗപ്പൂരുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം അടുത്ത തലത്തിലേക്ക് എത്തിക്കാനുള്ള സമയമായെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന ഒരു ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലും ആഗോളതലത്തിലും നടക്കുന്ന പല കാര്യങ്ങളും കണക്കിലെടുക്കുമ്പോൾ സമകാലീനമായ മാറ്റം ആവശ്യമാണെന്നും, ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം മറ്റൊരു തലത്തിലേക്ക് മാറാനുള്ള സമയമായതിനാലാണ് മൂന്നാം ടേമിന്റെ തുടക്കത്തിൽ തന്നെ പ്രധാനമന്ത്രി സിംഗപ്പൂർ സന്ദർശിക്കാൻ തീരുമാനിച്ചതെന്നും എസ് ജയശങ്കർ പറയുന്നു.

കഴിഞ്ഞ ഇരുപതോളം വർഷങ്ങളായി ഇന്ത്യയും സിംഗപ്പൂരും തമ്മിലുളള ഉഭയകക്ഷി ബന്ധം വളരെ ദൃഢമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ” ഉഭയകക്ഷി ബന്ധം ഇപ്പോൾ മറ്റൊരു തലത്തിലേക്ക് മാറേണ്ട സമയമായിരിക്കുകയാണ്. പരസ്പരമുള്ള വിശ്വാസത്തിലും സഹകരണത്തിലുമെല്ലാം അടിസ്ഥാനമാക്കിയുള്ള ബന്ധമാണത്. നമ്മളിന്ന് വളരെ അധികം മുന്നോട്ട് പോയിട്ടുണ്ട്. ഇരു രാജ്യങ്ങളിലേയും സാഹചര്യങ്ങളും ആഗോള തലത്തിലെ കാര്യങ്ങളുമെല്ലാം പരിഗണിക്കുമ്പോൾ ഇനിയും വളരെ അധികം മാറ്റങ്ങൾ വരേണ്ടതുണ്ടെന്ന് മനസിലാകും.

കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടായ വളർച്ച, കൊറോണയ്‌ക്ക് ശേഷമുള്ള സ്ഥിതി, ഡിജിറ്റലൈസേഷൻ, അടിസ്ഥാന മേഖലയിലെ വികസനം ഇതെല്ലാം ചില നിർണായക ഘടകങ്ങളാണ്. ഗ്രീൻ എനർജി, ഇലക്ട്രോണിക് മൊബിലിറ്റി ഇതിലെല്ലാം ഭാവിയിലേക്കുള്ള ചർച്ചകളെ കുറിച്ചും നാം ചിന്തിക്കണം. ആക്ട് ഈസ്റ്റ് പോളിസി സിംഗപ്പൂരിന്റേയും ആസിയാന്റെയും താത്പര്യങ്ങളോട് ചേർന്ന് നിൽക്കുന്നതാണ്. ഓരോ മേഖലയുടേയും കാര്യങ്ങൾ പരിഗണിക്കുമ്പോൾ ഇന്ത്യ-സിംഗപ്പൂർ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്നത് പ്രാധാന്യമർഹിക്കുന്ന വിഷയമാണെന്ന് മനസിലാക്കാമെന്നും” ജയശങ്കർ വ്യക്തമാക്കി.

ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രൂണെ, സിംഗപ്പൂർ സന്ദർശനത്തിനായി ഡൽഹിയിൽ നിന്ന് തിരിച്ചത്. അഞ്ചാം തിയതിയാണ് അദ്ദേഹം സിംഗപ്പൂരിലെത്തുക. തുടർന്ന് പ്രസിഡന്റ് തർമൻ ഷൺമുഖരത്നം, പ്രധാനമന്ത്രി ലോറൻസ് വോങ്, മന്ത്രിസഭാംഗങ്ങളായ ലി സുയാൻ ലുങ്, ഗോ ചോങ് ടോക് എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. രാജ്യത്തെ വ്യവസായ പ്രമുഖരുമായും പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

Tags: pm modiFEATURED2EAM S JaishankarIndia-Singapore Bilateral Relations
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies