കാര്യങ്ങൾ പഴയതുപോലെ ഓർമ്മയിൽ നിൽക്കുന്നില്ലേ? കമ്പ്യൂട്ടറിലും ഫോണിലും സമയം ചിലവഴിക്കുന്നവർക്ക് മുന്നറിയിപ്പ് "ഡിജിറ്റൽ ഡിമൻഷ്യ"യെ പേടിക്കണം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കാര്യങ്ങൾ പഴയതുപോലെ ഓർമ്മയിൽ നിൽക്കുന്നില്ലേ? കമ്പ്യൂട്ടറിലും ഫോണിലും സമയം ചിലവഴിക്കുന്നവർക്ക് മുന്നറിയിപ്പ് “ഡിജിറ്റൽ ഡിമൻഷ്യ”യെ പേടിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 04:59 pm IST
Facebook
Twitter
WhatsAppTelegram

കൂടുതൽ സമയവും സ്‌ക്രീനിൽ നോക്കിയിരിക്കാൻ നിർബന്ധിതരാകുന്ന ജോലികളിലാണ് ഇന്നത്തെ യുവതലമുറയിൽ കൂടുതൽ പേരും ഏർപ്പെട്ടിരിക്കുന്നത്. അത്തരക്കാർ പേടിക്കണമെന്ന മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത് കാരണം ഈ അവസ്ഥ വൈകാതെ നിങ്ങളെ “ഡിജിറ്റൽ ഡിമൻഷ്യ”യിലേക്ക് തള്ളിവിടും. ഈ രോഗാവസ്ഥയുടെ പേര് അപരിചിതമായി തോന്നിയാലും ഇതിന്റെ ലക്ഷണങ്ങൾ നിങ്ങളിൽ പലർക്കും സുപരിചിതമായിരിക്കും.

കൃത്യമായ ശാരീരിക വ്യായാമം ലഭിക്കാതെ കൂടുതൽ സമയം സ്‌ക്രീനിനുമുന്നിൽ ചിലവഴിക്കുന്നവരിലാണ് ഡിജിറ്റൽ ഡിമെൻഷ്യ കണ്ടുവരുന്നത്. ഓർമ്മക്കുറവായിരിക്കും ഇത്തരക്കാരെ അലട്ടുന്ന പ്രധാന ലക്ഷണം. സ്മാർട്ട്ഫോണുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളെ അമിതമായി ആശ്രയിക്കുന്നത് തലച്ചോറിലെ ഓർമ്മ ശക്തിയെയും ബുദ്ധിശക്തിയെയും സംബന്ധിക്കുന്ന പ്രവർത്തനങ്ങളെ ബാധിക്കുന്നു.

ഓർമ്മക്കുറവ്, വാക്കുകൾ ഓർത്തിരിക്കാനുള്ള ബുദ്ധിമുട്ട്, ഒന്നിലധികം കാര്യങ്ങൾ ഒരേസമയം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട്, ശ്രദ്ധക്കുറവ്, പഠന ശേഷി കുറയുക മുതലായവയാണ് ഡിജിറ്റൽ ഡിമൻഷ്യയുള്ളവരിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ. സ്‌ക്രീനിൽ സമയം ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് ഒരുസ്ഥലത്ത് തന്നെ ഒരേ രീതിൽ ഒരുപാട് നേരം ഇരിക്കുന്നത് പലതരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇത് പൊണ്ണത്തടി, ശരീര വേദന, നടുവേദന, പുറംവേദന തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കും.

ദിവസത്തിൽ നാല് മണിക്കൂറിലധികം സ്‌ക്രീൻ ഉപയോഗിക്കുന്ന വ്യക്തികൾക്ക് വാസ്കുലർ ഡിമൻഷ്യയും അൽഷിമേഴ്‌സ് രോഗവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ശരീരത്തിന് ശരിയായ അളവിൽ വ്യായാമം നൽകുക, സ്‌ക്രീൻ സമയം കുറയ്‌ക്കുക എന്നിവയിലൂടെ മാത്രമേ ഈ അവസ്ഥയിൽ മാറ്റമുണ്ടാവുകയുള്ളുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags: memmory lossexercisesmart phonecomputerSCREEN TIMEDigital Dementia
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies