2024 RW1 എന്ന ചെറു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചു. ഫിലിപ്പീൻസിന് അടുത്ത് ലുസോൺ ദ്വീപിന് മുകളിൽ വച്ച് ഛിന്നഗ്രഹം കത്തിയമരുകയായിരുന്നു. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിന് മുകളിലൂടെ സഞ്ചരിച്ചാണ് ഛിന്നഗ്രഹം ഇടിച്ചിറങ്ങിയത്.
3-foot (1-meter) asteroid burned up harmlessly earlier (Sept. 4) around 12:46 p.m. ET above Western Pacific Ocean near Luzon, Philippines. The asteroid, known as 2024 RW1, was discovered “TODAY” by research technologist Jacqueline Fazekas with the NASA-funded Catalina Sky Survey pic.twitter.com/clrnkzOLry
— Juan Masungit (@JuanMasungit) September 4, 2024
ഒരു മീറ്റർ (മൂന്ന് അടിയോളം) മാത്രമായിരുന്നു ഛിന്നഗ്രഹത്തിന്റെ വലിപ്പം. നാസയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന കാറ്റലീന സ്കൈ സർവേ ഇന്നലെ രാവിലെയാണ് ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ആദ്യം CAQTDL2 എന്ന് പേരിട്ടിരുന്ന ഛിന്നഗ്രഹത്തിന് പിന്നീടാണ് 2024 RW1 എന്ന പേരുലഭിച്ചത്.
A 2-meter asteroid burned up over the Philippines near Luzon. The European Space Agency predicted its arrival, marking only the ninth time experts successfully calculated an asteroid's disintegration.
— Aegean Girl (@TheAegeanGirl) September 4, 2024
ഇത്തരം ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിക്കുന്നത് സ്വാഭാവികവും സാധാരണവുമാണ്. എന്നാൽ ഇവ വീഴുന്നതിന് മുൻപ് തന്നെ കണ്ടെത്തുന്നതും ഭൂമിയിൽ വീഴുന്ന സമയം കണക്കാക്കുന്നതും ശ്രമകരമാണ്. ഇതുവരെ എട്ട് ഛിന്നഗ്രഹങ്ങളുടെ ഇടിച്ചിറക്കം മാത്രമേ മുൻകൂട്ടി പ്രവചിക്കാൻ സാധിച്ചിട്ടുള്ളൂവെന്നാണ് റിപ്പോർട്ട്. നാസ പറയുന്നത് പ്രകാരം എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഒരു മീറ്റർ വലിപ്പമുള്ള ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ വന്നുപതിക്കാറുണ്ട്.
ഗവേഷകർ ഇടിച്ചിറക്കം പ്രവചിച്ച ഒമ്പതാമത്തെ ഛിന്നഗ്രഹമാണ് 2024 RW1. ഇത്തരത്തിലുള്ളവ വളരെ ചെറുതായതിനാൽ മനുഷ്യരാശിക്ക് നിരുപദ്രവകരമാണ്. ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതിന് പിന്നാലെ ഇവ കത്തിയമരും.