പത്തനംതിട്ട: ദളിത് കോൺഗ്രസ് നേതാവിന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ വക തെറിയഭിഷേകം. മല്ലപ്പള്ളി ബ്ലോക്ക് ജനറൽ സെക്രട്ടറി വി. റ്റി. ഷാജിക്ക് നേരെയാണ് അഖിൽ ഓമനക്കുട്ടൻ അസഭ്യം പറഞ്ഞത്.യ ഇതിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ കെപിസിസി പ്രസിഡൻ്റിനും ഡിഡിസി പ്രസിഡൻ്റിനും ഷാജി പരാതി നൽകി. എന്നാൽ തെറിയഭിഷേകം നടത്തിയിട്ടും വിശദീകരണവുമായി അഖിൽ രംഗത്തെത്തി. ഒരു പ്രാദേശിക വിഷയവുമായി ബന്ധപ്പെട്ട തർക്കം ആണെന്നും അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടെന്നും അഖിൽ ഓമനക്കുട്ടന്റെ വിശദീകരിച്ചു.















