എല്ലാം നഷ്ടപ്പെട്ട ശ്രുതിയെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി അവൻ മടങ്ങി;'ഇന്നല്ലെങ്കിൽ നാളെ എനിക്കെന്തെങ്കിലും പറ്റിക്കഴിഞ്ഞാൽ..'; ജെൻസന്റെ ആ വാക്കുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എല്ലാം നഷ്ടപ്പെട്ട ശ്രുതിയെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി അവൻ മടങ്ങി;’ഇന്നല്ലെങ്കിൽ നാളെ എനിക്കെന്തെങ്കിലും പറ്റിക്കഴിഞ്ഞാൽ..’; ജെൻസന്റെ ആ വാക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 11:29 pm IST
FacebookTwitterWhatsAppTelegram

“എപ്പോഴും എന്റെ ഒപ്പമുണ്ടാകും. ഒരിടത്തും പോകില്ല” വയനാട്ടിലെ ദുരന്ത ഭൂമിയിൽ നിന്നും ജീവിതത്തിലേക്ക് തന്നെ കൈപിടിച്ച് കയറ്റിയ ജെൻസണെപറ്റി ശ്രുതി പറഞ്ഞ വാക്കുകൾ മലയാളിയുടെ കാതുകളിൽ ഇന്നലെയെന്നോണം മുഴങ്ങി കേൾക്കാം. ഉറ്റവരെ നഷ്ടപ്പെട്ട വിധിയിൽ പകച്ചുനിൽക്കുമ്പോഴും അവൾക്ക് ജീവിക്കാൻ പ്രതീക്ഷ നൽകിയത് പ്രതിശുത വരനായ ജെൻസണായിരുന്നു. എന്നാൽ വിധി അവർക്കായി കാത്തുവച്ചിരുന്നത് മറ്റൊന്നായിരുന്നു. കൽപ്പറ്റയിലെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെൻസനുവേണ്ടി മലയാളികൾ ഒന്നടങ്കം പ്രാർത്ഥനയോടെ കാത്തിരുന്നു. എന്നാൽ പ്രാർത്ഥനകൾ വിഫലമായി. ശ്രുതിയെ ഒറ്റയ്‌ക്കാക്കി ജെൻസൺ മടങ്ങി.

മേപ്പടിയിലെ സ്വകാര്യ ആശുപത്രിമുറിയിൽ ഇതൊന്നുമറിയാതെ പരിക്കുകളോടെ ശ്രുതി ചികിത്സയിലാണ്. മരണം രംഗബോധമില്ലാത്ത കോമാളിയായി അവളുടെ ജീവിതത്തിൽ വീണ്ടുമെത്തിയത് ശ്രുതി അറിഞ്ഞിട്ടില്ല. ദുരിതാശ്വാസ ക്യാമ്പിൽനിന്നും വാടകവീട്ടിലേക്ക് മാറിയ ഇരുവരും പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ പത്തുവർഷത്തെ പ്രണയം പൂർണതയിലെത്തിക്കാനാകാതെ ജെൻസൺ മടങ്ങി.

“അവൾക്കൊപ്പം അച്ഛനായും അമ്മയായും, എന്തൊക്കെ വന്നാലും ഞാനുണ്ടാകും. ഇന്നല്ലെങ്കിൽ നാളെ എനിക്കെന്തെങ്കിലും പറ്റിക്കഴിഞ്ഞാൽ അവൾ അനാഥയാകുമല്ലോ എന്ന സങ്കടം മാത്രമേയുള്ളു” ദുരന്തഭൂമിയിൽ ശ്രുതിയെ ചേർത്ത്പിടിച്ച് ജെൻസൺ പറഞ്ഞ വാക്കുകൾ അറംപറ്റിയോ എന്ന് ഒരു നിമിഷത്തേക്ക് ചിന്തിച്ചുപോകും. ശ്രുതി തീർത്തും ഒറ്റയ്‌ക്കായിരിക്കുന്നു . ഇനി അവളെ ചേർത്ത് നിർത്താനോ സമാധാനിപ്പിക്കാനോ ആർക്കു കഴിയുമെന്ന ചോദ്യമാണ് ബാക്കി.

Tags: Wayanad LandslideSruthiJensanDeathAccident
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies