28-കാരി കുത്തേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിന്റെ സഹോദരൻ അറസ്റ്റിൽ. ഡൽഹിയിലെ കപഷേരയിൽ ഇന്നലെ രാത്രിയാണ് സംഭവം. റീത്ത യാദവ് ആണ് മരിച്ചത്. ഇവരുമായി വിവാഹേതര ബന്ധം പുലർത്തിയ ശിവം യാദവ് ട്രെയിനിന് മുന്നിൽ ചാടിയെന്നാണ് സൂചന. ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാളുടെ നില ഗുരുതരമാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് വിവരം അറിയുന്നത്. സ്ഥലത്ത് എത്തുമ്പോഴേക്കും റീത്ത കുത്തേറ്റ് മപിച്ചിരുന്നു. പ്രതി രക്ഷപ്പെടുകയും ചെയ്തു. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു. പ്രതിക്ക് നാളുകളായി ജ്യേഷ്ഠത്തിയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നും ഇതിനിടെയുണ്ടായ വഴക്കാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.
റീത്ത യാദവ് ഒരു സ്വകാര്യ കമ്പനിയിലെ റിസപ്ഷനിസ്റ്റാണ്. ശിവവും സഹോദരൻ അംബുജും ഒരു ഇ-കോമെഴ്സ് സ്ഥാപനത്തിലെ ജീവനക്കാരാണ്. ആക്രമണം നടന്നതിന്റെ പിറ്റേന്ന് പുലർച്ചെയാണ് ശിവം യാദവിനെ റെയിൽവെ ട്രാക്കിൽ കണ്ടെത്തുന്നത്. യുവതിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.