അന്ന് ഞങ്ങളെ തെറി വിളിച്ചവനാണ് പ്രിയനെന്ന് സുരേഷ്; സുരേഷിനെ പോലെയല്ല, നല്ല ഭം​ഗിയുള്ള അപ്പൂപ്പനാണെന്ന് മോഹൻലാൽ; പരസ്പരം ട്രോളി മൂവർസംഘം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്ന് ഞങ്ങളെ തെറി വിളിച്ചവനാണ് പ്രിയനെന്ന് സുരേഷ്; സുരേഷിനെ പോലെയല്ല, നല്ല ഭം​ഗിയുള്ള അപ്പൂപ്പനാണെന്ന് മോഹൻലാൽ; പരസ്പരം ട്രോളി മൂവർസംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2024, 10:22 pm IST
Facebook
Twitter
WhatsAppTelegram

നടൻ മോഹൻലാൽ, സംവിധായകൻ പ്രിയദർശൻ, നിർമാതാവ് സുരേഷ് കുമാർ… ഈ മൂന്ന് പേരുടെ സൗഹൃദം മലയാളികൾക്ക് സുപരിചിതമാണ്. സ്കൂൾ കാലഘട്ടത്തിൽ നിന്നാരംഭിച്ച സ്നേ​ഹബന്ധം മൂവരുടെയും കരിയറിന്റെ തുടക്കത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പഴയ ഓർമകൾ പങ്കുവയ്‌ക്കുകയാണ് ഈ കൂട്ടുകാർ.

മോ​ഹൻലാലും സുരേഷ് കുമാറും തിരുവനന്തപുരം മോഡൽ സ്കൂളിൽ നിന്ന് ഒരുമിച്ച് വിദ്യാഭ്യാസം നേടിയവരാണ്. സീനിയറായിരുന്നു പ്രിയൻ. മോഡൽ സ്കൂളിന്റെ അടുത്താണ് പ്രിയൻ താമസിച്ചിരുന്നത്. സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് പ്രിയനുമായി മോഹൻലാലിന് പരിചയമുണ്ടായിരുന്നില്ല. പ്രിയന്റെ അമ്മയുടെ സുഹൃത്തായിരുന്നു ലാലിന്റെ അമ്മ. അതിനാൽ അമ്മമാരുടെ കൂടിക്കാഴ്ചക്കിടെ പലപ്പോഴും ലാലിനെ പ്രിയൻ ശ്രദ്ധിച്ചിരുന്നു.

1969-ൽ അഞ്ചാം ക്ലാസിൽ ഒരുമിച്ച് പഠിക്കുമ്പോൾ ആരംഭിച്ച 50 വർഷങ്ങൾ പിന്നിട്ടുവെന്ന് സുരേഷും ലാലും ഓർത്തുപറഞ്ഞു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ മണിയൻപിള്ള രാജു പഠിപ്പിച്ച് നൽകിയ ‘കമ്പ്യൂട്ടർ ബോയ്’ എന്ന നാടകം സ്കൂളിൽ അവതരിപ്പിച്ച് മികച്ച നടനുള്ള അവാർഡ് ലാൽ സ്വന്തമാക്കി. അന്നത്തെ കാലത്ത് പത്താം ക്ലാസുകാരുടെ കുത്തകയായിരുന്ന അവാർഡ് 11-കാരൻ കൊണ്ടുപോയപ്പോൾ സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മണിയൻപിള്ള രാജുവിനെ മർദ്ദിക്കാൻ വന്ന സംഭവമടക്കം ഉണ്ടായെന്ന് മോഹൻലാൽ പറയുന്നു.

അന്ന് നാടകത്തിനായി ലാൽ അവതരിപ്പിച്ചത് 90 വയസായ മുതുമുത്തച്ഛന്റെ കഥാപാത്രമായിരുന്നുവെന്ന് സുരേഷ്കുമാറും ഓർത്തുപറഞ്ഞു. അന്ന് സുരേഷിന്റെ അപ്പൂപ്പനെ ഓർത്താണ് അഭിനയിച്ചതെന്നും സുരേഷിനെ പോലെയല്ല, അപ്പൂപ്പനെ കാണാൻ നല്ല ഭം​ഗിയായിരുന്നുവെന്നും ലാൽ കുസൃതിയോടെ മറുപടി നൽകി. സ്കൂളിൽ പഠിക്കുന്ന കാലത്ത് സുരേഷ് പാട്ട് പാടുമായിരുന്നു, എന്തെങ്കിലും ചടങ്ങ് നടക്കുമ്പോൾ ഈശ്വരപ്രാർത്ഥന ചൊല്ലിയിരുന്നത് സുരേഷായിരുന്നുവെന്ന് ലാൽ ഓർത്തപ്പോൾ അക്കാര്യത്തെ ചിരിച്ചുതള്ളുകയായിരുന്നു സുഹൃത്ത്.

ലാലിന്റെ മനസിൽ സിനിമയുണ്ടായിരുന്നില്ല, നവോദയയിലേക്ക് ലാലിന്റെ ഫോട്ടോ നിർബന്ധിച്ച് അയച്ചതെല്ലാം സുരേഷ് ആയിരുന്നുവെന്ന കാര്യം പ്രിയനും പങ്കുവച്ചു. അങ്ങനെയൊരു ചതി അവൻ ചെയ്തുവെന്നായിരുന്നു സുരേഷിനെക്കുറിച്ച് ലാൽ നൽകിയ മറുപടി.

ആദ്യമായി ലാൽ അഭിനയിച്ച ‘തിരനോട്ടം’ എന്ന സിനിമയുടെ അവസാന ഷെഡ്യൂൾ സമയത്ത് പ്രിയൻ കൂടി ഭാ​ഗമായ സംഭവങ്ങളും മൂവരും ഓർത്തുപറഞ്ഞ് ചിരിച്ചു. അന്നത്തെ സമയത്ത് സുരേഷിനെയും ലാലിനെയും കളിയാക്കിയ പ്രിയൻ ഒടുവിൽ ആ സിനിമയുടെ ഭാ​ഗമാവുകയായിരുന്നുവെന്ന് സുരേഷ് പറയുന്നു. ഇന്ത്യൻ കോഫി ഹൗസിലിരുന്ന് ഞങ്ങളെ തെറി പറഞ്ഞിരുന്നയാളാണ് പ്രിയൻ, ഇവന്മാർക്ക് സിനിമയെക്കുറിച്ച് എന്തറിയാം എന്ന പുച്ഛമായിരുന്നു. ഒരുതരത്തിൽ ആലോചിച്ചാൽ അതായിരുന്നു യഥാർത്ഥ്യം. സിനിമയെക്കുറിച്ച് ഒന്നുമറിയാത്ത കാലത്താണ് ആ സിനിമയെടുക്കാൻ ഞങ്ങൾ ഇറങ്ങിത്തിരിച്ചതെന്ന് സുരേഷ് കുമാർ പറഞ്ഞു.

Tags: mohanlalJanam TVpriyadarshansuresh kumar
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies