ട്രംപ് സുരക്ഷിതനാണെന്നതില്‍ സന്തോഷം; അമേരിക്കയില്‍ ആക്രമണത്തിന് സ്ഥാനമില്ലെന്ന് കമലാ ഹാരിസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ട്രംപ് സുരക്ഷിതനാണെന്നതില്‍ സന്തോഷം; അമേരിക്കയില്‍ ആക്രമണത്തിന് സ്ഥാനമില്ലെന്ന് കമലാ ഹാരിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2024, 06:13 am IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റും പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡോണള്‍ഡ് ട്രംപിന്റെ ഗോള്‍ഫ് ക്ലബ്ബിന് സമീപമുണ്ടായ ആക്രമണത്തെ അപലപിച്ച് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ കമലാ ഹാരിസ്. ഫ്‌ളോറിഡയിലെ പാം ബീച്ചിലെ ഗോള്‍ഫ് കോഴ്‌സിന് സമീപത്ത് നിന്നാണ് എകെ 47 തോക്കില്‍ നിന്നും അക്രമി വെടിയുതിര്‍ത്തത്.

ട്രംപിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണിതെന്നാണ് സൂചന. ട്രംപ് സുരക്ഷിതനാണെന്നും അദ്ദേഹത്തെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് സമീപം വെടിവയ്പ് ഉണ്ടായതായി വിവരം ലഭിച്ചിട്ടുണ്ടെന്നും, അദ്ദേഹം സുരക്ഷിതനാണെന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും കമല ഹാരിസ് അറിയിച്ചു. അമേരിക്കയില്‍ ആക്രമണത്തിന് സ്ഥാനമില്ലെന്നും കമലാ ഹാരിസ് കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തെ അപലപിച്ച് വൈറ്റ് ഹൗസും പ്രസ്താവന ഇറക്കിയിട്ടുണ്ട്. സംഭവസമയം യുഎസ് സീക്രട്ട് സര്‍വീസ് ടീമും ട്രംപിനൊപ്പം ഉണ്ടായിരുന്നു. പെന്‍സില്‍വാനിയയിലെ ആക്രമണശ്രമം പരാജയപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് ട്രംപിന് നേരെ മറ്റൊരു വെടിവയ്പ് ഉണ്ടാകുന്നത്. പെന്‍സില്‍വാനിയയിലെ ആക്രമണത്തില്‍ നിന്ന് ട്രംപിനെ സുരക്ഷിതനാക്കുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം അംഗീകരിച്ചിരുന്നു.

വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സീക്രട്ട് സര്‍വീസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും, ബട്‌ലറില്‍ തങ്ങള്‍ക്ക് പിഴവ് സംഭവിച്ചതായും യുഎസ് സീക്രട്ട് സര്‍വീസ് ആക്ടിംഗ് ഡയറക്ടര്‍ റൊണാള്‍ഡ് റോ പറഞ്ഞിരുന്നു. പ്രസിഡന്റ് മത്സരത്തിലെ സ്ഥാനാര്‍ത്ഥികളായ കമലാ ഹാരിസും ട്രംപും തമ്മില്‍ നടന്ന സംവാദത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു ആക്രമണം ഉണ്ടായത്. ഡിബേറ്റില്‍ കമല ഹാരിസ് ട്രംപിനെ തറപറ്റിച്ചുവെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. സംവാദത്തിന് പിന്നാലെ പുറത്തിറക്കിയ സിഎന്‍എന്‍ ഫഌഷ് പോള്‍ പ്രകാരം 54 പേര്‍ കമലാ ഹാരിസ് വിജയിച്ചതായി അഭിപ്രായപ്പെട്ടു. 31 ശതമാനം പേര്‍ മാത്രമാണ് ട്രംപാണ് മികച്ച സംവാദം നടത്തിയതെന്ന് അഭിപ്രായപ്പെട്ടത്.

 

Tags: donald trumpkamala harrisFEATURED2US President electiongolf club florida
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies