പിറന്നാൾ ദിനത്തിലും കർമ്മനിരതനായി നരേന്ദ്രമോദി; പ്രധാനസേവകന് ഇന്ന് 74ാം ജന്മദിനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിറന്നാൾ ദിനത്തിലും കർമ്മനിരതനായി നരേന്ദ്രമോദി; പ്രധാനസേവകന് ഇന്ന് 74ാം ജന്മദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2024, 08:11 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 74ാം ജന്മദിനം. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു കൊണ്ടെത്തുന്നത്. ജന്മദിനത്തിലും അദ്ദേഹം തന്റെ ഔദ്യോഗിക തിരക്കുകളുമായി മുന്നോട്ട് പോവുകയാണ്. ഭുവനേശ്വറിലെ ഗഡ്കാനയിൽ 26 ലക്ഷം പ്രധാനമന്ത്രി ആവാസ് ഭവനങ്ങൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഭുവനേശ്വർ വിമാനത്താവളത്തിലെത്തിയ ശേഷമാണ് സൈനിക് സ്‌കൂളിന് സമീപമുള്ള ഗഡ്കാനയിലേക്ക് പോവുകയെന്ന് പൊലീസ് കമ്മീഷണർ ഭുവനേശ്വർ സഞ്ജീവ് പാണ്ഡ അറിയിച്ചു.

ഇവിടെ ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന പദ്ധതി ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. ഇതിന് ശേഷമാണ് ജനതാ മൈതാനത്തേക്ക് പോകുന്നത്. സുഭദ്ര യോജനയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഇതിന് പുറമെ 2871 കോടി രൂപയുടെ റെയിൽവേ പദ്ധതികളും, 1000 കോടി രൂപയുടെ ഹൈവേ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ഭാരതാംബയുടെ പുത്രനും ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്ന നേതാവുമായ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാംശസകൾ നേരുന്നതായി ത്രിപുര മുഖ്യമന്ത്രി മണിക് സാഹ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ” രാജ്യത്തെ വികസനത്തിന്റെ പാതയിലൂടെ മുന്നോട്ട് നയിക്കണമെന്ന അങ്ങയുടെ കാഴ്ചപ്പാട് ജനഹൃദയങ്ങളിലെല്ലാം പ്രതിധ്വനിക്കുകയാണ്. ഈ നേതൃപാടവവും അർപ്പണബോധവും ഇന്ത്യയ്‌ക്ക് മുതൽക്കൂട്ടാകട്ടെ എന്നും, വരും തലമുറകളെ പ്രചോദിപ്പിക്കട്ടെ എന്നും” മണിക് സാഹ കുറിച്ചു.

ആരോഗ്യവും ദീർഘായുസ്സും നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ എന്നും ജന്മദിനാശംസകൾ നേരുന്നതായും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അറിയിച്ചു. ” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. 2047ഓടെ വികസിത ഭാരതം എന്ന ആശയം പൂർത്തികരിക്കാനുള്ള കരുത്ത് അദ്ദേഹത്തിന് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 21ാം നൂറ്റാണ്ട് ഇന്ത്യയുടേതാണ്, കാരണം അതിന്റെ ക്യാപ്റ്റൻ മോദിയാണെന്നും” ഷിൻഡെ പറയുന്നു.

Tags: pm narendra modiBJP leadersBirthday wishesIndia
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies