ഡൽഹിക്ക് 'പാവ മുഖ്യമന്ത്രി'യെ കിട്ടി; കെജ്‌രിവാളിന്റെ കൈയ്യിലെ കളിപ്പാവ മാത്രമാണ് അതിഷി; പരിഹസിച്ച് ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിക്ക് ‘പാവ മുഖ്യമന്ത്രി’യെ കിട്ടി; കെജ്‌രിവാളിന്റെ കൈയ്യിലെ കളിപ്പാവ മാത്രമാണ് അതിഷി; പരിഹസിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2024, 03:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:  നിയുക്ത ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന, അരവിന്ദ് കെജ്‌രിവാളിന്റെ കൈയ്യിലെ കളിപ്പാവ മാത്രമാണെന്ന്  ബിജെപി. ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷിയുടെ പേര് കെജ്‌രിവാൾ നിർദ്ദേശിച്ചതിന് പിന്നാലെയാണ് ബിജെപി ഡൽഹി ഘടകത്തിന്റെ പ്രതികരണം.  പാവ മുഖ്യമന്ത്രി എന്ന കുറിപ്പൊടെ അതിഷിയെ ഒരു പാവയെപ്പോലെ നിയന്ത്രിക്കുന്ന  കേജ്‌രിവാളിന്റെ ചിത്രവും സമൂഹ മാദ്ധ്യമത്തിൽ  ബിജെപി പങ്കുവെച്ചു.

മനീഷ് സിസോദിയയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കെജ്‌രിവാൾ അതിഷിയുടെ പേര് മുന്നോട്ട് വെച്ചതെന്നും ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ ചൂണ്ടിക്കാട്ടി. കെജ്‌രിവാൾ അതിഷിയെ മുഖ്യമന്ത്രിയാക്കിയത് മനസ്സില്ലാമനസ്സോടെയാണ്. മറ്റൊരാളെ മുഖ്യമന്ത്രിയാക്കാനായിരുന്നു കെജ്‌രിവാളിന്റെ നീക്കം. മനീഷ് സിസോദിയ അതിന് തടയിട്ടു. മുഖം മാറിയത് കൊണ്ട് അഴിമതി ഇല്ലാതാകില്ല,ഡൽഹിയിലെ ജനങ്ങളോട് നിങ്ങൾ ഒരുനാൾ മറുപടി പറയേണ്ടി വരുമെന്നും, വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.

എഎപി “ആഭ്യന്തര അധികാര തർക്കം” കാരണം ഡൽഹിയിലെ ജനങ്ങൾ കഷ്ടപ്പെടുകയാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പൊതുജനങ്ങളും എഎപിയും തമ്മിലായിരിക്കുമെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.

ഇന്ന് രാവിലെ നടന്ന എഎപി എംഎൽഎമാരുടെ യോ​ഗത്തിലാണ് അതിഷി മർലേനയുടെ പേര് കെജ്‌രിവാൾ നിർദ്ദേശിച്ചത്. മദ്യ നയ അഴിമതിക്കേസിൽ ജാമ്യത്തിലിറങ്ങിയ കെജ്‌രിവാൾ രണ്ട് ദിവസം മുമ്പാണ് രാജി പ്രഖ്യാപനം നടത്തിയത്. ജയിലിൽ കഴിയിമ്പോഴും രാജിവെക്കാൻ കെജ്‌രിവാൾ സന്നദ്ധനായിരുന്നില്ല. ഒടുവിൽ ലഭിച്ച ജാമ്യത്തിലാകട്ടെ സെക്രട്ടറിയേറ്റിൽ പ്രവേശിക്കാനോ ഫയലിൽ ഒപ്പിടാനോ പാടില്ലെന്ന വ്യവസ്ഥയും. മറ്റ് വഴി ഇല്ലാതായതോടെ കെജ്‌രിവാൾ മനസ്സില്ലാ മനസ്സോടെ സ്ഥാനം ഒഴിയാൻ തയ്യാറാകുകയായിരുന്നു.

Tags: BJParavind kejriwalathishi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies