ഇടുക്കി: വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫോട്ടോഗ്രാഫർക്ക് മർദ്ദനം. വധുവിന്റെ ബന്ധുക്കളാണ് മർദ്ദിച്ച് പരിക്കേൽപ്പിച്ചത്. തൊടുപുഴ സ്വദേശി ജെറിനാണ് ഇടുക്കി മാങ്കുളത്ത് വച്ച് പരിക്കേറ്റത്.
കഴിഞ്ഞ ദിവസമാണ് സംഭവം. മാങ്കുളം സ്വദേശിനിയും പത്തനംതിട്ട സ്വദേശിയും തമ്മിലുള്ള വിവാഹത്തിന്റെ ചടങ്ങ് ചിത്രീകരിക്കാനായി ഏഴംഗ സംഘമാണ് എത്തിയത്. ഇവർക്ക് താമസിക്കാനായി നൽകിയ ഇടത്ത് വച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നാലെ ചടങ്ങ് കഴിഞ്ഞ് മടങ്ങും വഴിയാണ് ബന്ധുക്കൾ കാർ തടഞ്ഞുനിർത്തി മർദ്ദിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.