പത്താൾ വളഞ്ഞിട്ട് അടിച്ചാലൊന്നും പിണറായി വിജയൻ വീഴില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പിണറായി ഒന്നിനും പറ്റാത്ത ആളാണ്, ഒന്നും മിണ്ടാത്ത ആളാണ് എന്ന് പ്രചരണം തുടങ്ങിയിട്ട് 25 കൊല്ലമായി. പിണറായി ആകെ മോശമാണെന്ന പ്രചരണം മുഖ്യമന്ത്രി ആകുന്നതിന് മുമ്പേ തുടങ്ങിയതാണ്. പത്താൾ വളഞ്ഞിട്ട് അടിച്ചാൽ അങ്ങനെ വീഴില്ലെന്നും മുഹമ്മദ് റിയാസ് പറയുന്നു.
വയനാട് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുക സംബന്ധിച്ച കണക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ വൻ വിമർശനമാണ് സംസ്ഥാന സർക്കാരിനെതിരെ ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു ‘പിണറായി വേട്ട’ എന്ന പറഞ്ഞുള്ള റിയാസിന്റെ പ്രതികരണം. അഴിമതി ചൂണ്ടിക്കാട്ടുമ്പോൾ മാദ്ധ്യമങ്ങൾ പിണറായി വിജയനെ വേട്ടയാടുന്നു എന്ന ഇടത് നേതാക്കളുടെ സ്ഥിരം പല്ലവി മുഹമ്മദ് റിയാസും ആവർത്തിക്കുകയായിരുന്നു.