തിരുവനന്തപുരം: ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കേരളം നമ്പർ വണ്ണെന്ന് പ്രഖ്യാപിക്കാൻ പങ്കുവച്ച പോസ്റ്റിൽ വെട്ടിലായി വ്യവസായ മന്ത്രി പി.രാജീവ്. മലയാളത്തിലെ ക്ലാസിക് സിനിമകളെ പ്രൊപ്പഗണ്ട ചിത്രങ്ങളെന്ന് വിശേഷിപ്പിച്ചാണ് മന്ത്രി പരസ്യം പങ്കുവച്ചത്. ഇതാണ് വിവാദമായത്. സോഷ്യൽ മീഡിയയിൽ രാജീവിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
“മിഥുനവും വരേൽപ്പുമൊക്കെ പോലൊരു പ്രൊപ്പഗണ്ട സിനിമയിറക്കാൻ ഇനിയൊരാളും ഈ നാട്ടിൽ മുതൽമുടക്കില്ലെന്ന് ഞങ്ങൾക്കുറപ്പാണ്. കാരണം ഇന്ന് ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ രാജ്യത്തു തന്നെ ഒന്നാമതാണ് നമ്മുടെ കേരളം.” —ഇതായിരുന്നു മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പ്രിയദർശൻ ശ്രീനിവാസൻ മോഹൻലാൽ കുട്ടുക്കെട്ടിലെത്തിയ ചിത്രം ബിസ്കറ്റ് ഫാക്ടറി തുടങ്ങാൻ നെട്ടോട്ടമൊടുന്ന സേതുമാധവന്റെ കഥയാണ് പറഞ്ഞത്. കൈക്കൂലിക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ തുറന്നുകാട്ടുന്നതായിരുന്നു ചിത്രം.
സത്യൻ അന്തിക്കാട് ശ്രീനിവാസൻ മോഹൻലാൽ കോമ്പിനേഷനിലെത്തിയ വരവേൽപ്പ് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. ട്രേഡ് യൂണിയൻ പുഴിക്കുത്തുകളെ തുറന്നുക്കാട്ടിയ ചിത്രം ഇന്നും കേരളത്തിന്റെ സാഹചര്യത്തിൽ പ്രസക്തമാണ്. ഇതിന് പലപ്പോഴും ഓരോ ഉദാഹരണങ്ങൾ ഉണ്ടായിട്ടുമുണ്ട്.
ലോക ബാങ്ക് പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു സൂചികയാണ് ഈസ് ഓഫ് ഡൂയിംഗ ബിസിനസ്(ഇ.ഒ.ഡി.ബി.). ലോകത്തെ വിവിധ രാജ്യങ്ങളിലുടനീളമുള്ള നിയന്ത്രണങ്ങളെക്കുറിച്ചുള്ള കൃത്യമായ ഒരു പഠനമാണ് ഇത്. വ്യത്യസ്ത പരിധികളുടെ ആകെ തുകയാണ് ആ രാജ്യത്തിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ്. 190 സാമ്പത്തികവും തെരഞ്ഞെടുക്കപ്പെട്ടതുമായ നഗരങ്ങളെ അതിന്റെ ഉപ ഭാഗങ്ങളിലും പ്രാദേശിക തലത്തിലുള്ളതുമായ നിർവ്വഹണത്തെയും വ്യാവസായിക നിയന്ത്രണങ്ങളെയുമാണ് ഈ സൂചിക കൊണ്ട് അർത്ഥമാക്കുന്നത്.
ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വ്യാവസായിക പദ്ധതി 2002 ൽ സമാരംഭിച്ചത് ആഭ്യന്തര, ചെറുകിട ഇടത്തരം കമ്പനികളെ ഉറ്റു നോക്കിക്കൊണ്ടും അവരുടെ ജീവിത ചക്രത്തിൽ പ്രാവർത്തികമാക്കേണ്ട നിയന്ത്രണങ്ങളെ അളന്നുകൊണ്ടും ആണ്. അത് ഒരു വ്യവസായം തുടങ്ങുക, നിർമ്മാണ അനുമതികളെ കൈകാര്യം ചെയ്യുക, വൈദ്യുതി ലഭ്യമാക്കുക, വസ്തു രജിസ്റ്റർ ചെയ്യുക, വായ്‌പ ലഭ്യമാക്കുക, ചെറുകിട നിക്ഷേപകരെ സംരക്ഷിക്കുക, നികുതി അടക്കുക, അതിർത്തികളിൽ വ്യാപാരം സാധ്യമാക്കുക, കരാറുകൾ നടപ്പിലാക്കുക, വഞ്ചന പരിഹരിക്കുക തുടങ്ങിയവയെ അടയാളപ്പെടുത്തുന്നു.