സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകണം; ഫ്രാൻസിന് പിന്നാലെ യുഎൻ ജനറൽ അസംബ്ലിയിൽ സമാന ആവശ്യം ഉയർത്തി യുകെ പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം നൽകണം; ഫ്രാൻസിന് പിന്നാലെ യുഎൻ ജനറൽ അസംബ്ലിയിൽ സമാന ആവശ്യം ഉയർത്തി യുകെ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 01:15 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണ അറിയിച്ച് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ. യുഎൻ ജനറൽ അസംബ്ലിയിലാണ് കെയർ സ്റ്റാർമർ ഈ ആവശ്യം ഉന്നയിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഇതേ ആവശ്യം യുഎൻ ജനറൽ അസംബ്ലിയിൽ ഉന്നയിച്ചിരുന്നു.

മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുന്ന കൂടുതൽ പ്രാതിനിധ്യമുള്ള ഇടമായി സുരക്ഷാ കൗൺസിൽ മാറണമെന്നാണ് കെയർ സ്റ്റാർമർ പറഞ്ഞത്. ഇന്ത്യയ്‌ക്ക് പുറമെ ബ്രസീൽ, ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങൾക്കും ആഫ്രിക്കയുടെ പ്രാതിനിധ്യവും കൗൺസിലിൽ വേണമെന്നും ഇദ്ദേഹം വ്യക്തമാക്കി. യുഎൻ രക്ഷാസമിതിയിൽ കാലാനുസൃതമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കണമെന്ന് ഇന്ത്യ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. യുഎന്നിൽ സ്ഥിരാംഗത്വം വേണമെന്ന ആവശ്യവും ഇതിന് മുന്നോടിയായാണ് ഇന്ത്യ മുന്നോട്ട് വച്ചത്.

യുഎസ്, ചൈന, ഫ്രാൻസ്, റഷ്യ, യുകെ എന്നീ അഞ്ച് സ്ഥിരാംഗങ്ങളാണ് യുഎൻ സുരക്ഷാ സമിതിയിലുള്ളത്. ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം നൽകണമെന്ന ആവശ്യത്തെ ശക്തമായി പിന്തുണയ്‌ക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശന വേളയിൽ അഭിപ്രായം പറഞ്ഞിരുന്നു. റഷ്യയും ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഫ്രാൻസും യുകെയും സമാന ആവശ്യം മുന്നോട്ട് വച്ചത്.

നിലവിൽ സ്ഥിരാംഗത്വമുള്ള നാല് രാജ്യങ്ങളും ഇന്ത്യയ്‌ക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎൻ സുരക്ഷാ സമിതിയെ കൂടുതൽ കാര്യക്ഷമമാക്കണമെന്നും, അതിനാൽ രക്ഷാസമിതി വിപുലീകരിക്കുന്നതിനെ ഫ്രാൻസ് എല്ലാക്കാലത്തും പിന്തുണയ്‌ക്കുമെന്നുമാണ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞത്. ജർമ്മനി, ജപ്പാൻ, ബ്രസീൽ, ആഫ്രിക്കയിലെ രണ്ട് രാജ്യങ്ങൾ എന്നിവരും സമിതിയിൽ അംഗമായിരിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും യുഎൻ സുരക്ഷാ സമിതിയുടെ ഘടന കാലഹരണപ്പെട്ടതാണെന്ന വിമർശനം ഉയർത്തിയിട്ടുണ്ട്. കൃത്യമായ പരിഷ്‌കാരങ്ങൾ നടത്തിയില്ലെങ്കിൽ അതിന്റെ എല്ലാ വിശ്വാസ്യതയും നഷ്ടപ്പെടുമെന്നാണ് ഗുട്ടെറസ് പറഞ്ഞത്. സ്ഥിരാംഗത്വമുള്ള അഞ്ച് രാജ്യങ്ങൾക്ക് പുറമെ രണ്ട് വർഷം വീതം കാലാവധിയുള്ള 10 സ്ഥിരമല്ലാത്ത അംഗങ്ങളും സുരക്ഷാ കൗൺസിലിന്റെ ഭാഗമായിരിക്കും.

Tags: franceFEATURED2UK's Keir Starmer
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies