നേപ്പാളിൽ കനത്തമഴ; വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 112 ആയി ; 54 വർഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴയെന്ന് കാലാവസ്ഥാ വകുപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നേപ്പാളിൽ കനത്തമഴ; വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 112 ആയി ; 54 വർഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴയെന്ന് കാലാവസ്ഥാ വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2024, 10:14 am IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 112 ആയി. 68 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. നൂറിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്യത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായതെന്ന് നേപ്പാൾ ആഭ്യന്തര മന്ത്രി രമേഷ് ലേഖക് അറിയിച്ചു. നാശനഷ്ടങ്ങൾ രേഖപ്പെടുത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിന്റെ സമീപ പ്രദേശത്താണ് ശക്തമായ മഴയും മണ്ണിടിച്ചിലുമുണ്ടായത്. നേപ്പാൾ സൈന്യവും സായുധ പൊലീസ് സേനകളുടെയും നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. 54 വർഷത്തിനിടിയിൽ നേപ്പാളിൽ ലഭിച്ച ഏറ്റവും വലിയ മഴയാണിതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

കഴിഞ്ഞ 26-ാം തീയതി മുതലാണ് കാഠ്മണ്ഡുവിന്റെ വിവിധയിടങ്ങളിൽ കനത്ത മഴ ലഭിക്കാൻ തുടങ്ങിയത്. നൂറോളം വീടുകൾ പൂർണമായും തകർന്നു. വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ​ഗതാ​ഗതം പൂർണമായും സ്തംഭിച്ചു. അപകടമേഖലകളിൽ താമസിക്കുന്നവർ സ്ഥലത്ത് നിന്നും ഉടൻ മാറണമെന്നും കർശന നിർദേശമുണ്ട്. രാജ്യത്ത് വരും മണിക്കൂറുകളിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധിക‍ൃതർ മുന്നറിയിപ്പ് നൽകി.

നേപ്പാളിൽ മൺസൂൺ സാധാരണയായി ജൂൺ 13-ന് ആരംഭിച്ച് സെപ്റ്റംബർ അവസാനത്തോടെ അവസാനിക്കും. എന്നാൽ ഇത്തവണ ഒക്ടോബർ അവസാനം വരെ മൺസൂൺ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. സാധാരണയായി രാജ്യത്ത് ശരാശരി 1,472 മില്ലിമീറ്റർ മഴയാണ് ലഭിക്കുന്നത്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച വരെ 1,586.3 മില്ലിമീറ്റർ മഴയാണ് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു.

Tags: nepalDeath tollKathmandu
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies