പ്രധാനമന്ത്രിക്കെതിരായ അന്താരാഷ്ട്ര ഗൂഢാലോചനകളുടെ ഭാഗമായി രാഹുൽ നുണപ്രചരണം നടത്തി; കോൺഗ്രസ് സത്യസന്ധതയില്ലാത്ത പാർട്ടിയെന്ന് ഹിമന്ത ബിശ്വ ശർമ്മ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിക്കെതിരായ അന്താരാഷ്‌ട്ര ഗൂഢാലോചനകളുടെ ഭാഗമായി രാഹുൽ നുണപ്രചരണം നടത്തി; കോൺഗ്രസ് സത്യസന്ധതയില്ലാത്ത പാർട്ടിയെന്ന് ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2024, 12:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രിയെ നരേന്ദ്രമോദിയെ സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള അന്താരാഷ്‌ട്ര ഗൂഢാലോചനകളുടെ ഭാഗമായിട്ടാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിൽ നുണ പ്രചരണം നടത്തുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ” പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഏതുവിധത്തിലും ആ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തുടനീളം രാഹുൽ നുണ പ്രചരിപ്പിക്കാൻ തുടങ്ങി. പ്രധാനമന്ത്രി ഒബിസി വിഭാഗത്തിൽ നിന്നാണ്, എന്തുകൊണ്ടാണ് പ്രതിപക്ഷ നേതൃസ്ഥാനം പിന്നാക്ക വിഭാഗത്തിന് കൊടുക്കാത്തത്? രാഹുൽ ഉയർത്തുന്ന അതേ ചോദ്യങ്ങൾ ജനങ്ങൾ തിരികെ ചോദിക്കാൻ തുടങ്ങിയാൽ രാഹുലിന് ഉത്തരമുണ്ടാകില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് പങ്കെടുത്ത റാലികളിലെല്ലാം രാഹുൽ ഭരണഘടനയുടെ പകർപ്പുമായാണ് കറങ്ങി നടന്നത്. ഇപ്പോൾ രാഹുലിന്റെ കയ്യിലെ ഭരണഘടന എവിടെ പോയി. ഭരണഘടന അപകടത്തിലാണെന്ന് ഇപ്പോൾ രാഹുൽ പറയുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് പെൻഷനെ കുറിച്ചും അഗ്നിവീർ പദ്ധതിയെ കുറിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചു. എന്നാൽ അതൊന്നും ഇപ്പോൾ മിണ്ടുന്നില്ല. സംവരണത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞതല്ല, ഇപ്പോൾ വിദേശരാജ്യങ്ങളിൽ പോയി പറയുന്നത്. തോന്നുന്ന സമയത്ത് തോന്നുന്ന പോലെ രാഹുൽ നിലപാട് മാറ്റുകയാണെന്നും” ഹിമന്ത ബിശ്വ ശർമ്മ വിമർശിച്ചു.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും തന്റെ നേതൃത്വത്തിൽ യോഗങ്ങൾ നടത്തിയെന്നും മികച്ച പ്രതികരണങ്ങളാണ് പലയിടത്ത് നിന്നും ലഭിച്ചതെന്നും ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടി. ” ഹരിയാനയിൽ കോൺഗ്രസ് ഭരിച്ചിരുന്ന സമയത്ത് മുഖ്യമന്ത്രിയുടെ പ്രദേശത്ത് മാത്രമാണ് വികസന പ്രവർത്തനങ്ങൾ നടന്നുവന്നത്. യാതൊരു സത്യസന്ധതയും ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ ബിജെപി സംസ്ഥാനത്ത് ഒന്നാകെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയെന്നും” ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാണിച്ചു. ഒക്ടോബർ അഞ്ചിനാണ് സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടാം തിയതിയാണ് വോട്ടെണ്ണൽ. 2019ൽ 40 സീറ്റുകൾ നേടി ബിജെപി സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയായിരുന്നു. കോൺഗ്രസിന് 30 സീറ്റുകളാണ് അന്ന് ലഭിച്ചത്.

 

Tags: Rahul Gandhihimantha biswa sharma
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies