"അംബാനിക്കല്യാണത്തിന് ചെലവിട്ടത് കോടികൾ, കാരണം ബിജെപി, ഇത് ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണം": അതിവിചിത്ര വാദവുമായി രാഹുൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അംബാനിക്കല്യാണത്തിന് ചെലവിട്ടത് കോടികൾ, കാരണം ബിജെപി, ഇത് ഭരണഘടനയ്‌ക്ക് നേരെയുള്ള ആക്രമണം”: അതിവിചിത്ര വാദവുമായി രാഹുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 06:59 pm IST
FacebookTwitterWhatsAppTelegram

സോനിപത്: ആയിരക്കണക്കിന് കോടി രൂപ ചെലവിട്ടാണ് മുകേഷ് അംബാനി അയാളുടെ മകന്റെ വിവാഹം നടത്തിയതെന്നും ഇതിന് സഹായിച്ചത് ബിജെപിയാണെന്നുമുള്ള വിചിത്ര ആരോപണവുമായി കോൺ​ഗ്രസ് എംപി രാഹുൽ. ആഡംബര വിവാഹങ്ങൾ നടത്താൻ രാജ്യത്തെ ശതകോടീശ്വരന്മാരെ സഹായിക്കുന്നത് ബിജെപിയാണെന്നും ഇത് ഭരണഘടനയെ ആക്രമിക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ആരോപിച്ചു. ഹരിയാനയിലെ സോനിപത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് അതിവിചിത്രമായ പരാമർശം രാ​ഹുൽ നടത്തിയത്.

നിങ്ങൾക്കറിയാമോ? അംബാനി തന്റെ മകന്റെ വിവാഹത്തിന്റെ ആയിരക്കണക്കിന് കോടി രൂപയാണ് ചെലവഴിച്ചത്. അത് ആരുടെ പണമാണ്? നിങ്ങളുടെ പണമാണ്. പാവപ്പെട്ടവർ മക്കളുടെ വിവാഹം നടത്താൻ ആ​ഗ്രഹിക്കുമ്പോൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം കാണില്ല. മക്കളെ വിവാഹം കഴിപ്പിക്കണമെങ്കിൽ അവർ ബാങ്ക് വായ്പ എടുക്കേണ്ടതായി വരുന്നു. നരേന്ദ്രമോദി ഒരു സംവിധാനമുണ്ടാക്കിയിട്ടുണ്ട്. അതുപ്രകാരം രാജ്യത്ത് 25 പേർക്ക് അവരുടെ മക്കളുടെ കല്യാണത്തിന് ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കാം. പക്ഷെ ഒരു കർഷകനെ സംബന്ധിച്ചിടത്തോളം വിവാഹം നടത്തണമെങ്കിൽ കടം വാങ്ങിയേ തീരൂ. ഇത് ഭരണഘടനയ്‌ക്ക് നേരെയുള്ള ആക്രമണല്ലാതെ മറ്റെന്താണ്? അതായത്, കർഷകരുടെ പോക്കറ്റിലെ പണം നേരെ പോകുന്നത് മേൽപ്പറഞ്ഞ 25 പേരുടെ പോക്കറ്റിലേക്കാണ് എന്നതാണ് യഥാർത്ഥ്യം. – രാഹുൽ പറഞ്ഞുനിർത്തി.

ശതകോടീശ്വരനും പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം കഴിഞ്ഞ ജൂലൈയിലാണ് നടന്നത്. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ ലോക പ്രശസ്ത കലാകാരന്മാരും അഭിനേതാക്കളും വ്യവസായികളുമടക്കം പങ്കെടുത്തിരുന്നു. ആഡംബര വിവാഹത്തിന്റെ വിശേഷങ്ങൾ ഇന്റർനെറ്റ് ലോകത്ത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.

Tags: BJPmukesh ambanipm modianand ambaniAmbani son's wedding
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies