ഒക്ടോബർ 1 അന്താരാഷ്‌ട്ര കോഫി ദിനമാണ്. ഇക്കാലയളവിലൂടെ പലതരം കോഫി ട്രെൻഡുകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി കടന്നുപോയി. എന്നാൽ കോഫി പ്രേമികൾ അറിഞ്ഞിരിക്കേണ്ട ഒന്നാണ് ലോക പ്രശസ്തമായ ‘സിവെറ്റ് കോഫി’. കോപ്പി ലുവാക്ക് എന്നും ഇതറിയപ്പെടും. ഈ കോഫി കുടിക്കണമെങ്കിലും പത്തിന്റെ നോട്ട് മതിയാകില്ല. ലോകത്തിലെ ഏറ്റവും വിലകൂടിയ കോഫിയാണിത്. അതിന് കാരണങ്ങൾ പലതാണ്.
കാപ്പി ഉത്പാദനത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനക്കാരാണ് ഇന്ത്യ. ഇവിടെത്തന്നെയാണ് ലോകത്തെ വിലകൂടിയ കോഫിയും നിർമ്മിക്കുന്നത്. വില കൂടാൻ കാരണം മറ്റൊന്നുമല്ല ഒരു മരപ്പട്ടിയുടെ കാഷ്ഠത്തിൽ നിന്നുമാണ് ഈ കാപ്പി നിർമ്മിക്കുന്നത്. രാത്രികാല സസ്തനിയായ ഏഷ്യൻ പാം സിവെറ്റ് ക്യാറ്റിന്റെ കാഷ്‌ഠമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവർ കാപ്പി കുരു കഴിക്കുകയും ഭാഗികമായി ദഹിച്ച ഈ കുരു പുറന്തള്ളുകയും ചെയ്യും. ഈ കാപ്പിക്കുരു ശേഖരിച്ച് സംസ്കരിച്ചശേഷം ഇതിൽ നിന്നാണ് സിവെറ്റ് കോഫി നിർമ്മിക്കുന്നത്. പ്രകൃതിദത്തമായ ഈ പ്രക്രിയ കോഫിയുടെ രുചി വർധിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്.

മരപ്പട്ടിയുടെ കാഷ്‌ഠം ശേഖരിക്കാനുള്ള അധ്വാനം, ഉത്പാദനവേളയിൽ ഉണ്ടകുന്ന നഷ്ടം, കർശനമായ ഗുണനിലവാര നിയന്ത്രണങ്ങൾ എന്നിവകരണമാണ് സിവെറ്റ് കോഫിക്ക് ഉയർന്നവില. ഇനി വില അറിയാം. രാജ്യാന്തര തലത്തിൽ, ഒരു കിലോഗ്രാമിന് 20,000-25,000 രൂപയ്‌ക്കാണ് ഈ കോഫി പൗഡർ വിൽക്കുന്നത്. ഗൾഫ്,യൂറോപ്യൻ വിപണികളിലാണ് കൂടുതൽ ആവശ്യക്കാർ. കോഫി പ്രിയർക്കിടയിൽ ‘ക്യാറ്റ് പൂപ്പ് കോഫി’ എന്നും ഇതറിയപ്പെടാറുണ്ട്.















