പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുന്ന നടപടി; ഇസ്രായേലിന് സുരക്ഷ ഒരുക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധം; ഇറാനെതിരെ രൂക്ഷ വിമർശനവുമായി കമലാ ഹാരിസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുന്ന നടപടി; ഇസ്രായേലിന് സുരക്ഷ ഒരുക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധം; ഇറാനെതിരെ രൂക്ഷ വിമർശനവുമായി കമലാ ഹാരിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 05:52 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുന്ന അപകടകരമായ ശക്തിയാണ് ഇറാനെന്ന വിമർശനവുമായി ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയും യുഎസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ്. ഇസ്രായേലിന് സുരക്ഷ ഒരുക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും കമലാ ഹാരിസ് വ്യക്തമാക്കി. ലെബനനിൽ ഹിസ്ബുള്ള ഭീകരർക്കെതിരായ സൈനിക നടപടിക്ക് പ്രതികാരമായി ഇസ്രായേലിലേക്ക് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിന് പിന്നാലെയാണ് കമലാ ഹാരിസ് ഇറാനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്.

” ഇറാൻ പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുന്ന അപകടകരമായ ശക്തിയാണെന്ന് വ്യക്തമായി മനസിലാകും. ഇറാനും, ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ ശക്തികൾക്കുമെതിരെ സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇസ്രായേലിനുണ്ടെന്ന് ഞാൻ ഉറപ്പാക്കും. ഇസ്രായേലിനെ ലക്ഷ്യം വച്ചെത്തുന്ന മിസൈലുകൾ ശക്തമായി പ്രതിരോധിക്കണമെന്ന് യുഎസ് സൈന്യത്തിന് പ്രസിഡന്റ് ജോ ബൈഡൻ നൽകിയ നിർദേശത്തെ ശക്തമായി പിന്തുണയ്‌ക്കുന്നു. ഞങ്ങളുടെ കൂടെ സഹായത്തോടെ ഇസ്രായേലിന് ഈ ആക്രമണത്തെ പരാജയപ്പെടുത്താൻ കഴിഞ്ഞു. അമേരിക്ക എപ്പോഴും അവരുടെ സഖ്യകക്ഷികളുമായി യോജിച്ച് പ്രവർത്തിക്കുമെന്നും” കമലാ ഹാരിസ് അറിയിച്ചു.

ആക്രമണം നടത്തിയതിന്റെ പ്രത്യാഘാതങ്ങൾ ഇറാൻ നേരിടേണ്ടി വരുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് വക്താവ് മാത്യു മില്ലർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ” ഇപ്പോൾ നടത്തിയ ആക്രമണത്തിന്റെ പ്രത്യാഘാതം തീർച്ചയായും ഇറാന് നേരിടേണ്ടി വരും. എന്നാൽ അത് എന്തായിരിക്കുമെന്ന കാര്യം ഇപ്പോൾ പറയില്ല. ഇസ്രായേലുമായി ഈ വിഷയത്തിൽ വിശദമായ ചർച്ചകൾ നടത്തും. ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണം അംഗീകരിക്കാനാകില്ലെന്നും” മാത്യു മില്ലർ അറിയിച്ചു.

 

Tags: israelIRANkamala harristhe Democratic presidential candidatemilitary campaign in Lebanon
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies