ഒന്നല്ല, രണ്ടല്ല.. 8,000 പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പുകൾ! ഉയർന്നത് അഞ്ചടി ഉയരമുള്ള ദുർ‌​ഗാ വി​ഗ്രഹം‌; കലാവിരുതിൽ വിസ്മയം കൂറി ഭക്തർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒന്നല്ല, രണ്ടല്ല.. 8,000 പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പുകൾ! ഉയർന്നത് അഞ്ചടി ഉയരമുള്ള ദുർ‌​ഗാ വി​ഗ്രഹം‌; കലാവിരുതിൽ വിസ്മയം കൂറി ഭക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 08:43 pm IST
Facebook
Twitter
WhatsAppTelegram

കല മനോഹരമാക്കുന്നതിനോടൊപ്പം അർത്ഥവത്താകണമെന്നാണ് പ്രശസ്ത കലാകാരൻ പ്രദീപ് കുമാർ ഘോഷ് അഭിപ്രായപ്പെടുന്നത്. അത് അന്വർത്ഥമാക്കുവിധത്തിലുള്ള ശിൽപമാണ് അടുത്തിടെ തയ്യാറാക്കിയത്. 8,000 ഉപയോ​ഗശൂന്യമായ പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പിൽ നിന്ന് അഞ്ചടി ഉയരമുള്ള ദുർ​ഗാ ദേവിയുടെ വി​ഗ്രഹം നിർമിച്ചിരിക്കുകയാണ് അദ്ദേഹം. കലയുടെയും പാരിസ്ഥിത ബോധത്തിന്റെയും സമന്വയമാണ് ​ദുർ​ഗാ പന്തലിൽ കാണാൻ സാധിക്കുന്നത്. ചാർ‌മൈൻ റോഡിലെ ദുർ​ഗാപൂജ പന്തലിലാണ് അദ്ദേഹ​ത്തിന്റെ വി​ഗ്രഹവും പ്രദർശനത്തിനെത്തിക്കുക.

അസമിലെ ധുബ്രി സ്വദേശിയാണ് പ്രദീപ് കുമാർ ഘോഷ്. ഒരു പതിറ്റാണ്ടിലേറെയായി പരിസ്ഥിതി സൗഹൃദ വി​ഗ്രഹങ്ങളും ശിൽപങ്ങളും നിർമിക്കുന്നതിൽ പേരുകേട്ട ആളാണ് അദ്ദേഹം. നേരത്തെ കരിമ്പിൻ തണ്ടും സൈക്കിൾ ട്യൂബുകളും ഉപയോ​ഗിച്ച് വി​ഗ്രഹം നിർമിച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവത്കരണം നൽകാനാണ്  പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പ് തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറയുന്നു.

കല മനോഹരമാക്കുന്നതിനൊപ്പം തന്നെ അർത്ഥപൂർണമാകണമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കാലാവസ്ഥ പ്രശ്നങ്ങളെ കുറിച്ച് ധാരണ നൽകും. മാലിന്യത്തിൽ നിന്ന് വസ്തുക്കൾ ഉണ്ടാക്കിയെടുത്താൽ മലിനീകരണം കുറയ്‌ക്കാനും പ്രകൃതിയെ സംരക്ഷിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഘോഷിന്റെ പാരിസ്ഥിതിക ഉത്തരവാ​ദിത്ത ബോധം എക്കാലവും പ്രശംസിക്കപ്പെടുന്നതാണ്. സ്കൂൾ അദ്ധ്യപകനാണ് അദ്ദേഹം.

Tags: AssamNavarathri 2024Durga devi idolDurga Panthal
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies