വത്സൻ തില്ലങ്കേരിയെ വ്യാജ പ്രചാരണങ്ങളിലൂടെ കളളക്കേസിൽ കുടുക്കാനുളള ആസൂത്രിത നീക്കമെന്ന് കെവിഎസ് ഹരിദാസ്; മീഡിയ വൺ തെറ്റ് തിരുത്താൻ തയ്യാറാകണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വത്സൻ തില്ലങ്കേരിയെ വ്യാജ പ്രചാരണങ്ങളിലൂടെ കളളക്കേസിൽ കുടുക്കാനുളള ആസൂത്രിത നീക്കമെന്ന് കെവിഎസ് ഹരിദാസ്; മീഡിയ വൺ തെറ്റ് തിരുത്താൻ തയ്യാറാകണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 10:20 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: വ്യാജ പ്രചാരണങ്ങളിലൂടെ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയെ കളളക്കേസിൽ കുടുക്കാനുളള ആസൂത്രിത നീക്കമാണ് മീഡിയ വൺ ചാനൽ നടത്തിയതെന്ന് ബിജെപി സംസ്ഥാന വക്താവ് കെവിഎസ് ഹരിദാസ്. മീഡിയ വൺ തെറ്റ് തിരുത്താൻ തയ്യാറാകണം. അല്ലെങ്കിൽ കേരളത്തിലെ ദേശീയ വീക്ഷണമുളള ഒരു വലിയ സമൂഹം അതിനെതിരെ പ്രതികരിക്കാൻ നിർബന്ധിതമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കേരളത്തിലെ ആർഎസ്എസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളാണ് വത്സൻ തില്ലങ്കേരി. ഹിന്ദു ഐക്യവേദിയുടെ വർക്കിംഗ് പ്രസിഡന്റും അധ്യാപകനുമാണ്. അേേദ്ദഹത്തെ അപമാനിക്കാനും അധിക്ഷേപിക്കാനും കളളക്കേസിൽ കുടുക്കാനുമുളള വ്യാജ പ്രചാരണമാണ് മീഡിയ വൺ നടത്തുന്നതെന്ന് കെവിഎസ് ഹരിദാസ് ആരോപിച്ചു. മീഡിയ വൺ ചർച്ചയിൽ പരാമർശിച്ച കൊലപാതക കേസിലെ പ്രതികൾ മുഴുവൻ സിപിഎംകാരാണ്. അങ്ങനൊരു സംഭവത്തിൽ ആർഎസ്എസിന്റെ കേരളത്തിലെ അറിയപ്പെടുന്ന ഒരു നേതാവിനെ ചേർത്തുവച്ച് പ്രതിയാക്കാനുളള നികൃഷ്ടമായ രാഷ്‌ട്രീയ നീക്കമാണ് നടത്തിയത്. അതിനെ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

ജമാ അത്തെ ഇസ്ലാമിയുടെ അജൻഡയായിരിക്കാം ഇത്തരം നുണപ്രചാരണം. കഴിഞ്ഞ കുറെ നാളുകളായി ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന സംഘടനയാണ് ജമാ അത്തെ ഇസ്ലാമി. ഇത്് എല്ലാവർക്കുമറിയാം. അവരുടെ ചാനലാണ് മീഡിയ വൺ. അതിലെ ഒരു അവതാരകനാണ് പരസ്പര ബന്ധമില്ലാത്ത ഒരു വിഷയത്തിലേക്ക് വത്സൻ തില്ലങ്കേരിയെപ്പോലുളള ഒരു നേതാവിനെ കൂട്ടിക്കെട്ടാൻ കുത്സിത നീക്കം നടത്തിയത്. അതിനെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചാവശ്ശേരിയിലെ ശിഹാബ് വധക്കേസിൽ വത്സൻ തില്ലങ്കേരി പ്രതിയാണെന്നും നിരവധി കേസുകൾ അദ്ദേഹത്തിന്റെ പേരിൽ ഉണ്ടെന്നുമായിരുന്നു മീഡിയ വൺ ചർച്ചയിലെ നുണപ്രചാരണം. ഈ കേസിലെ മുഴുവൻ പ്രതികളും സിപിഎമ്മുകാർ ആണ്. ആ കേസാണ് വത്സൻ തില്ലങ്കേരിയുടെ പേരിൽ ചാർത്താൻ ശ്രമിച്ചത്. സിപിഎം ആക്രമണത്തിൽ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകനായ ചാവശ്ശേരി ഉത്തമന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർക്ക് നേരേ സിപിഎം നടത്തിയ ബോംബേറിലാണ് ഷിഹാബ് കൊല്ലപ്പെടുന്നത്. അന്ന് ഷിഹാബിനൊപ്പം അമ്മു അമ്മ എന്ന വയോധികയും കൊല്ലപ്പെട്ടിരുന്നു.

Tags: വത്സൻ തില്ലങ്കേരിജമാ അത്തെ ഇസ്ലാമികെവിഎസ് ഹരിദാസ്മീഡിയ വൺ ചാനൽനുണപ്രചാരണംശിഹാബ് വധക്കേസ്ആർ.എസ്.എസ്
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies