കൊൽക്കത്ത: പശ്ചിമബംഗാളിലെ കൽക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. ബിർഭും ജില്ലയിലെ ബദുലിയ ബ്ലോക്കിലെ ഖനിയിൽ ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. പശ്ചിമ ബംഗാൾ പവർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ കീഴിലാണ് ഖനി പ്രവർത്തിക്കുന്നത്.
നിരവധി പേർക്ക് പരിക്കേറ്റതായും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. കൽക്കരി ഖനനത്തിനായി നിയന്ത്രിത സ്‌ഫോടനം നടത്തുന്നതിനിടെയാണ് പൊ ട്ടിത്തെറിയുണ്ടായതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തതായും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു