ABVP കൊച്ചി: വിദ്യാർത്ഥികളിൽ ദേശീയബോധമുണർത്താൻ തുടങ്ങിയ വിദ്യാർത്ഥി സംഘടനയാണ് എബിവിപിയെന്ന് മുതിർന്ന ആർഎസ്എസ് പ്രചാരക് എസ്.സേതുമാധവൻ. എബിവിപിയുടെ നാൽപ്പതാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം എറണാകുളം ഭാസ്‌കരീയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു സംഘടനകൾ ചിന്തിക്കുന്നത് ഇന്നത്തെ വിദ്യാർത്ഥി നാളെത്തെ പൗരനെന്നാണ്. എന്നാൽ എബിവിപി ചിന്തിക്കുന്നത് ഇന്നത്തെ വിദ്യാർത്ഥി ഇന്നത്തെ പൗരനെന്നാണെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം മുഖ്യരക്ഷാധികാരിമാരായി ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് ആമേട വാസുദേവൻ നമ്പൂതിരി, റിട്ട.ഡി.ജി.പി എം.ജി.എ രാമൻ, റിട്ട. ഹൈക്കോടതി ജഡ്ജി പി.എൻ രവീന്ദ്രൻ എന്നിവരെ നിശ്ചയിച്ചു. 60 അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചത്.