തലൈവരുടെ മാസ് പ്രകടനം; ഫഹദ് തകർത്തഭിനയിച്ചു, ഓരോ സീനും രോമാഞ്ചം, ഫുൾ സാറ്റിസ്ഫൈഡ് ; വേട്ടയൻ ആദ്യ പ്രതികരണങ്ങൾ ആവേശകരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തലൈവരുടെ മാസ് പ്രകടനം; ഫഹദ് തകർത്തഭിനയിച്ചു, ഓരോ സീനും രോമാഞ്ചം, ഫുൾ സാറ്റിസ്ഫൈഡ് ; വേട്ടയൻ ആദ്യ പ്രതികരണങ്ങൾ ആവേശകരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 11:41 am IST
FacebookTwitterWhatsAppTelegram

രജനീകാന്തിന്റെ സൂപ്പർ മാസ് ചിത്രം വേട്ടയന് മികച്ച പ്രതികരണം. ഓരോ കഥാപാത്രങ്ങളുടെ പ്രകടനത്തെ കുറിച്ചും എടുത്തുപറഞ്ഞുകൊണ്ടാണ് പ്രേക്ഷകർ അഭിപ്രായങ്ങൾ പങ്കുവക്കുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തന്നെ തിയേറ്ററുകൾക്ക് മുന്നിൽ തലൈവർ ഫാൻസ് തമ്പടിച്ചിരുന്നു. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും ആരാധകർ റിലീസ് ആഘോഷമാക്കി. ചിത്രം കണ്ടിറങ്ങിയതോടെ ആരാധകരുടെ ആഘോഷം വാനോളമായി.

ഓരോ സീനുകൾ കാണുമ്പോഴും രോമാഞ്ചം തോന്നിയെന്നാണ് ആദ്യ പ്രതികരണങ്ങളിൽ ആരാധകർ പറയുന്നത്. മുഴുനീള സസ്പെൻസ് ത്രില്ലർ സിനിമയാണെന്നും പ്രേക്ഷകർ പറയുന്നു. “ജയിലർ പോലെ ഒരുപാട് ആക്ഷൻ രം​ഗങ്ങളുണ്ട്, ഉ​ഗ്രൻ കഥയും കഥാപാത്രങ്ങളും, ചിത്രത്തിന്റെ ​ഗാനങ്ങളും വളരെ നല്ലതാണ്, വെറെ ലെവൽ ചിത്രമാണിത്, എല്ലാവരും തിയേറ്ററിൽ പോയി കാണണം, തിയേറ്റർ എക്സിപീരിയൻസ് ചെയ്യാനുള്ള സിനിമ, ഒരിക്കലും പ്രതീക്ഷിക്കാത്ത എൻട്രിയാണ് രജനീകാന്തിന്, ഫഹദ് ഫാസിൽ തകർത്തഭിനയിച്ചു, ഓരോ കഥാപാത്രങ്ങളും നന്നായി അഭിനയിച്ചു”- പ്രേക്ഷകർ പറഞ്ഞു.

സമൂഹത്തിന്റെ പൊതുവിഷയം പറയുന്ന സിനിമ തിയേറ്ററിലെത്തി ആസ്വദിക്കണമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ഫഹദിന്റെ എന്റർടൈനർ കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തുവെന്നാണ് ആദ്യ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ആദ്യ 20 മിനിറ്റ് തലൈവറുടെ മാസ് പ്രകടനങ്ങളും പിന്നീട് ക്രൈം ഇൻവെസ്റ്റി​ഗേഷനിലേക്കും സിനിമ മാറുന്നു. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മഞ്ജു വാര്യറിന്റെ വേഷം സിനിമയിൽ നിർണായകമാണ്. രജനീകാന്തിനൊപ്പമുള്ള മഞ്ജു വാര്യരുടെ ന‍‍ൃത്തച്ചുവടുകൾ സമൂഹമാദ്ധ്യമങ്ങളിൽ എറെ വൈറലായിരുന്നു.

തലൈവറുന്റെ മാസ് ഡയലോ​ഗുകൾ തിയേറ്ററിൽ ആവേശം കൊള്ളിച്ചു. അനിരുദ്ധിന്റെ പഞ്ചാത്തലസം​ഗീതത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവക്കുന്നത്. ആവേശം പോലെ തമാശയിൽ കസറിയ പ്രകടനമാണ് ചിത്രത്തിൽ ഫഹദിന്റേത്. അമിതാഭ് ബച്ചൻ- രജനീകാന്ത് കോംമ്പോയ്‌ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Tags: rajanikanthFahad FasilvettaiyanTeatre response
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies