''ദു:ഖമാണ് സ്‌നേഹത്തിന് നാം നൽകേണ്ടി വരുന്ന വില; എന്റെ വഴിവിളക്കിന് വിട'' ; ഹൃദയം നുറുങ്ങുന്ന കുറിപ്പ് പങ്കുവച്ച് ശന്തനു നായിഡു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ദു:ഖമാണ് സ്‌നേഹത്തിന് നാം നൽകേണ്ടി വരുന്ന വില; എന്റെ വഴിവിളക്കിന് വിട” ; ഹൃദയം നുറുങ്ങുന്ന കുറിപ്പ് പങ്കുവച്ച് ശന്തനു നായിഡു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 08:32 am IST
FacebookTwitterWhatsAppTelegram

മുംബൈ: രത്തൻ ടാറ്റയുടെ വിയോഗത്തിൽ ഹൃദയം നുറുങ്ങുന്ന കുറിപ്പ് പങ്കുവച്ച് ശന്തനു നായിഡു. ഇപ്പോഴുണ്ടായ വിടവ് നികത്താൻ തനിക്ക് ജീവിതകാലം മുഴുവൻ വേണ്ടി വരുമെന്നും, സ്‌നേഹത്തിന് നൽകേണ്ടി വരുന്ന വില ദു:ഖമാണെന്നുമാണ് ശന്തനു സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. ടാറ്റ ട്രസ്റ്റിന്റെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ മാനേജരും, രത്തൻ ടാറ്റയുടെ പേഴ്‌സണൽ അസിസ്റ്റന്റുമായിരുന്നു ഈ ചെറുപ്പക്കാരൻ. രത്തൻ ടാറ്റയുടെ വിശ്വസ്ത സഹായിയും അടുത്ത സുഹൃത്തും കൂടിയാണ് ശന്തനു. ഏവരിലും അത്ഭുതം ജനിപ്പിക്കുന്നതായിരുന്നു പ്രായത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചുള്ള ഈ കൂട്ടുകെട്ട്.

” ഈ സൗഹൃദം എന്റെ ഉള്ളിൽ അവശേഷിപ്പിച്ച വിടവ് നികത്താൻ ജീവിതകാലം മുഴുവൻ വേണ്ടി വരും. ദു:ഖമാണ് സ്‌നേഹത്തിന് നാം നൽകേണ്ടി വരുന്ന വില. എനിക്ക് വഴിവിളക്കായി മാറിയ അങ്ങേയ്‌ക്ക് വിടയെന്നും” ശന്തനുവിന്റെ കുറിപ്പിൽ പറയുന്നു. രത്തൻ ടാറ്റയുടെ മരണത്തിന് ശേഷമുള്ള ശന്തനുവിന്റെ വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രത്തൻ ടാറ്റയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന സ്ഥലത്തായി ശന്തനു നിൽക്കുന്നതിന്റേയും, അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ചു കൊണ്ടുപോകുന്ന ആംബുലൻസിന് പിന്നിലായി ബൈക്കിൽ പോകുന്ന ദൃശ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. 10 വർഷം മുൻപ് 2014ൽ ടാറ്റ ഗ്രൂപ്പിൽ പ്രവർത്തിക്കാൻ തുടങ്ങിയതിന് ശേഷമാണ് ഇരുവരും കണ്ടുമുട്ടിയത്.

നായകളോടുള്ള സ്‌നേഹമാണ് ഇരുവരേയും തമ്മിൽ കൂടുതൽ അടുപ്പിച്ചത്. തെരുവുനായകൾക്ക് വാഹനം തട്ടി അപകടം ഉണ്ടാകുന്നത് തടയാൻ ശന്തനുവിന്റെ നേതൃത്വത്തിൽ ഗ്ലോ ഇൻ ദി ഡാർക്ക് കോളറുകൾ രൂപകൽപ്പന ചെയ്യാൻ ആരംഭിച്ചിരുന്നു. ഇതിലേക്കുള്ള സഹായം അഭ്യർത്ഥിച്ചാണ് രത്തൻ ടാറ്റയ്‌ക്ക് ആദ്യമായി ശന്തനു ഒരു കത്ത് കൈമാറുന്നത്. രണ്ട് മാസത്തിനുള്ളിൽ തന്നെ രത്തൻ ടാറ്റ ഇതിന് മറുപടി നൽകുകയും, തന്നോടൊപ്പം മുംബൈയിൽ വന്ന് പ്രവർത്തിക്കാൻ ശന്തനുവിനോട് ആവശ്യപ്പെടുകയുമായിരുന്നു. പിന്നീട് നടന്ന കൂടിക്കാഴ്ചയാണ് ഇരുവരും തമ്മിലുള്ള വലിയൊരു ബന്ധത്തിന് തുടക്കമിട്ടത്.

തെരുവുനായകളുടെ സംരക്ഷണത്തിനായി ശന്തനു ആരംഭിച്ച പദ്ധതിയിൽ രത്തൻ ടാറ്റ നിക്ഷേപം നടത്തുകയും ചെയ്തു. ഇതിനിടെ ഉന്നതപഠനത്തിനായി ശന്തനു യുഎസിലേക്ക് പോയി. ഇന്ത്യയിൽ തിരികെ എത്തുമെന്നും, രത്തൻ ടാറ്റയ്‌ക്കായി ജോലി ചെയ്യുമെന്നും ഉറപ്പ് നൽകിയായിരുന്നു ശന്തനു പോയത്. ഈ ഉറപ്പ് പാലിച്ച ശന്തനു, പിന്നീടങ്ങോട്ട് രത്തൻ ടാറ്റയ്‌ക്കൊപ്പം ചേരുകയായിരുന്നു. ടാറ്റ ട്രസ്റ്റിന്റെ ഏറ്റവും പ്രായം കുറഞ്ഞ മാനേജർ എന്ന പദവിയാണ് ഇതോടെ ശന്തനുവിനെ തേടിയെത്തിയത്. പലപ്പോഴും തങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കാറുണ്ടെന്നും ഒരുമിച്ച് സിനിമകൾ കാണുന്നതും മുടിവെട്ടുന്നതുമെല്ലാം പതിവാണെന്നും ഒരിക്കൽ ശന്തനു തുറന്നു പറഞ്ഞിട്ടുണ്ട്. കൊറോണ കാലത്ത് രത്തൻ ടാറ്റയിൽ നിന്ന് തനിക്ക് ജീവിതപാഠങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ”കെയിം അപ്പോൺ എ ലൈറ്റ്ഹൗസ്” എന്ന പുസ്തകവും ശന്തനു പുറത്തിറക്കിയിട്ടുണ്ട്.

Tags: FEATURED2millennial and millionaireFriendship
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies