ബംഗ്ലാദേശിലെ കാളീദേവി ക്ഷേത്രത്തിൽ നിന്ന് കിരീടം മോഷണം പോയി; നഷ്ടമായത് പ്രധാനമന്ത്രി നരേന്ദ്രമോദി 2021ൽ സമർപ്പിച്ച കിരീടം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗ്ലാദേശിലെ കാളീദേവി ക്ഷേത്രത്തിൽ നിന്ന് കിരീടം മോഷണം പോയി; നഷ്ടമായത് പ്രധാനമന്ത്രി നരേന്ദ്രമോദി 2021ൽ സമർപ്പിച്ച കിരീടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 09:03 am IST
FacebookTwitterWhatsAppTelegram

ധാക്ക: ബംഗ്ലാദേശിലെ സത്ഖിരയിൽ ശ്യാംനഗറിലുള്ള ജശോരേശ്വരി ക്ഷേത്രത്തിൽ നിന്ന് കാളീദേവിയുടെ പ്രതിഷ്ഠയിലെ കിരീടം മോഷണം പോയതായി റിപ്പോർട്ട്. 2021 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയ സമയത്ത് സമർപ്പിച്ചതാണ് ഈ കിരീടം. സ്വർണവും വെള്ളിയും ഉപയോഗിച്ച് നിർമ്മിച്ച കിരീടമാണിത്.

ഇന്നലെ ഉച്ചയ്‌ക്ക് 2 മണിക്കും 2.30നും ഇടയിലാണ് മോഷണം നടന്നത്. ഈ സമയത്താണ് പൂജാരിയായ ദിലീപ് മുഖർജി പൂജകൾ പൂർത്തിയാക്കി മടങ്ങിയത്. മോഷ്ടാവിനെ തിരിച്ചറിയുന്നതിനായി ക്ഷേത്രത്തിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി വരികയാണെന്ന് ശ്യാംനഗർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ തൈജുൽ ഇസ്ലാം പറഞ്ഞു. ഹിന്ദു വിശ്വാസമനുസരിച്ച് ഇന്ത്യയിലും അയൽരാജ്യങ്ങളിലുമായി സ്ഥിതി ചെയ്യുന്ന 51 ശക്തിപീഠങ്ങളിൽ ഒന്നാണ് ജശോരേശ്വരി ക്ഷേത്രം. ജെഷോറിന്റെ ദേവി എന്നാണ് ജശോരേശ്വരിയുടെ അർത്ഥം.

കൊറോണ മഹാമാരിയുടെ വ്യാപനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആദ്യ വിദേശസന്ദർശനം കൂടിയായിരുന്നു ഇത്. 2021 മാർച്ച് 27ന് ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് അനാരി എന്ന ബ്രാഹ്‌മണനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം. പതിമൂന്നാം നൂറ്റാണ്ടിൽ ലക്ഷ്മൺ സെൻ ക്ഷേത്രത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുകയും, പതിനാറാം നൂറ്റാണ്ടിൽ രാജ പ്രതാപാദിത്യ ക്ഷേത്രം പുനർനിർമിക്കുകയും ചെയ്തു.

Tags: pm modiFEATURED2Crown of Goddess KaliGifted by PM ModiStolen from Bangladesh TempleJeshoreshwari temple
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies