ലാൻഡിങ് ഗിയറിലെ തകരാറ്; ആശങ്കയുടെ രണ്ടര മണിക്കൂർ സമയം; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് എയർ ഇന്ത്യ; റിപ്പോർട്ട് ആവശ്യപ്പെട്ട് ഡിജിസിഎ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലാൻഡിങ് ഗിയറിലെ തകരാറ്; ആശങ്കയുടെ രണ്ടര മണിക്കൂർ സമയം; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് എയർ ഇന്ത്യ; റിപ്പോർട്ട് ആവശ്യപ്പെട്ട് ഡിജിസിഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 06:45 am IST
Facebook
Twitter
WhatsAppTelegram

തിരുച്ചിറപ്പള്ളി: സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടര മണിക്കൂറോളം സമയം ആകാശത്ത് വട്ടമിട്ട് പറന്ന ശേഷം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കിയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഡിജിസിഎ. എയർ ഇന്ത്യയും വിമാനത്താവള അധികൃതരും വിശദീകരണം നൽകണമെന്നാണ് നിർദേശം. ലാൻഡിങ് ഗിയറിൽ് പ്രശ്നങ്ങൾ കണ്ടെത്തിയതോടെയാണ്, മുൻകരുതലായി ട്രിച്ചിയിൽ തന്നെ തിരിച്ചിറക്കാൻ തീരുമാനിച്ചത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് 140 പേരുമായി പറന്നുയർന്ന ഷാർജയിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് സാങ്കേതിക തകരാർ സംഭവിച്ചത്.

സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിനായി മുൻകരുതലെന്ന നിലയിൽ ഇന്ധനത്തിന്റെ അളവ് കുറയ്‌ക്കേണ്ടതുണ്ട് അത്യാവശ്യമായിരുന്നുവെന്നും, അതിനാലാണ് പ്രദേശത്ത് വട്ടമിട്ട് പറന്നതെന്നും എയർഇന്ത്യ ഇന്നലെ അറിയിച്ചിരുന്നു. ഇത്തരത്തിൽ സാങ്കേതിക തകരാർ സംഭവിച്ചത് എപ്രകാരമാണെന്നാണ് പ്രധാനമായും ഡിജിസിഎ പരിശോധിക്കുന്നത്. അട്ടിമറി ശ്രമം നടന്നിട്ടുണ്ടോ എന്നതടക്കം അന്വേഷണ വിധേയമാക്കും. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. എയർ ഇന്ത്യയും ഈ പ്രശ്‌നത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷയ്‌ക്ക് മുൻകരുതൽ നൽകാനുള്ള പ്രതിബദ്ധത ആവർത്തിക്കുമെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു. വാർത്ത പുറത്ത് വന്നതിന് പിന്നാലെ വ്യോമയാന മന്ത്രാലയവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

4400 അടി ഉയരത്തിലാണ് ഏകദേശം രണ്ടര മണിക്കൂറോളം സമയം വിമാനം തുടർച്ചയായി വട്ടമിട്ട് പറന്നത്. വൈകിട്ട് 5.43നാണ് വിമാനം ടേക്ക്ഓഫ് ചെയ്തത്. തൊട്ടുപിന്നാലെ തന്നെ തകരാർ കണ്ടെത്തിയതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. രാത്രി 8.15ഓടെയാണ് വിമാനം ഇവിടെ തന്നെ തിരിച്ചിറക്കിയത്. രാത്രി 8.20ഓടെ ഷാർജയിൽ എത്തേണ്ട വിമാനമായിരുന്നു ഇത്. സംഭവത്തിന് പിന്നാലെ ട്രിച്ചി വിമാനത്താവളത്തിലും അതീവ ജാഗ്രതാ നിർദേശം നൽകിയിരുന്നു. 20ഓളം ആംബുലൻസുകളും 18 ഫയർ എഞ്ചിനുകളുമാണ് വിമാനത്താവളത്തിൽ സജ്ജമാക്കി നിർത്തിയിരുന്നത്. പ്രശ്നത്തിന്റെ കൃത്യമായ കാരണം കണ്ടെത്തണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് നിർദേശം ലഭിച്ചിട്ടുണ്ട്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്നത് സന്തോഷം നൽകുന്ന വാർത്തയാണെന്നും, പ്രദേശത്ത് അടിയന്തര സേവനങ്ങൾ ഒരുക്കി നിർത്താൻ സാധിച്ചിരുന്നുവെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.

Tags: Air India ExpressFEATURED2Tiruchirapalli airport
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies