കോടിയുടെ ലഹരി പിടിച്ചെടുത്ത കേസ്; മുംബൈയിലും ഡൽഹിയിലും പരിശോധന നടത്തി ഇഡി; മയക്കുമരുന്ന് എത്തിച്ചത് തായ്‌ലൻഡിൽ നിന്നെന്ന് സൂചന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോടിയുടെ ലഹരി പിടിച്ചെടുത്ത കേസ്; മുംബൈയിലും ഡൽഹിയിലും പരിശോധന നടത്തി ഇഡി; മയക്കുമരുന്ന് എത്തിച്ചത് തായ്‌ലൻഡിൽ നിന്നെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 07:44 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 600 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ ഡൽഹിയിലും മുംബൈയിലും പരിശോധന ആരംഭിച്ച് ഇഡി. ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പരിശോധന നടന്നത്. കേസിലെ പ്രതികളായ തുഷാർ ഗോയൽ, ഹിമാൻഷു കുമാർ, സിദ്ദിഖി, ഭരത് കുമാർ എന്നിവരുമായി ബന്ധമുള്ള സ്ഥലങ്ങളിലാണ് പരിശോധന നടന്നത്.

റെയ്ഡിൽ, പ്രതികൾ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കേസിലെ മുഖ്യ സൂത്രധാരനാണ് തുഷാർ ഗോയൽ. ഇയാളുടെ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ ഝന്ദേവാലൻ, ഗുരുഗ്രാം എന്നിവിടങ്ങളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തി. ദുബായ്, തായ്ലൻഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം മയക്കുമരുന്ന് കടത്ത് നടത്തിയിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഒക്ടോബർ രണ്ടിനാണ് 600 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ നടത്തിയ പരിശോധനയിൽ 600 കിലോയിലധികം വിലമതിക്കുന്ന 562 കിലോ കൊക്കെയ്‌നും 40 കിലോ കഞ്ചാവുമാണ് പിടികൂടിയത്. തായ്ലൻഡിൽ നിന്നാണ് മയക്കുമരുന്ന് ഇന്ത്യയിലെത്തിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്റെ നി​ഗമനം.

ഡൽഹിയിൽ സംഘടിപ്പിക്കുന്ന റേവ് പാർട്ടികളിൽ മയക്കുമരുന്ന് വിൽക്കുന്നതിനായി സംഘം പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. അതേസമയം, ലഹരിക്കേസിലെ പ്രധാന പ്രതിയായ തുഷാർ ​​ഗോയലിന് കോൺ​ഗ്രസുമായി ബന്ധമുണ്ടെന്ന വാർത്തയും പുറത്തുവന്നിരുന്നു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

Tags: FEATURED2600 kg of narcoticsdelhi policeENFORCEMENT DIRECTORATE
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies