കനേഡിയൻ സർക്കാർ മതതീവ്രവാദികൾക്ക് കീഴടങ്ങി: ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് നേരെ തിരിഞ്ഞത് വോട്ടുബാങ്കിന് വേണ്ടി: ട്രൂഡോയ്ക്ക് ചുട്ടമറുപടിയുമായി ഇന്ത്യ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കനേഡിയൻ സർക്കാർ മതതീവ്രവാദികൾക്ക് കീഴടങ്ങി: ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് നേരെ തിരിഞ്ഞത് വോട്ടുബാങ്കിന് വേണ്ടി: ട്രൂഡോയ്‌ക്ക് ചുട്ടമറുപടിയുമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 03:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ട്രൂ‍ഡോ വോട്ടുബാങ്ക് രാഷ്‌ട്രീയമാണ് കളിക്കുന്നതെന്നും ഇന്ത്യൻ ഹൈക്കമ്മീഷണറെ കേസിൽപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇന്ത്യ വ്യക്തമാക്കി. രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യാവിരുദ്ധ ശക്തികളെ ട്രൂഡോ കൂട്ടുപിടിക്കുകയാണെന്നും കനേഡിയൻ സർക്കാർ മതതീവ്രവാദികൾക്ക് കീഴടങ്ങിയെന്നും ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം വിമർശിച്ചു. ഖാലിസ്ഥാൻ ഭീകരർ ഹർദീപ് സിം​ഗ് നിജ്ജാർ കൊലക്കേസിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ സംശയത്തിന്റെ നിഴലിലാണെന്ന് കാനഡ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് കടുത്ത ഭാഷയിൽ ഇന്ത്യ മറുപടി നൽകിയത്.

2023 സെപ്റ്റംബറിൽ കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ഒരു തെളിവും സമർപ്പിക്കാൻ കനേഡിയൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. വസ്‌തുതകൾ നിരത്താതെ അവകാശവാദങ്ങൾ മാത്രമാണ് കനേഡിയൻ സർക്കാർ തുടരുന്നത്. അതിനാൽ കേസന്വേഷണത്തിന്റെ മറവിൽ രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ട്രൂഡോ.

ഇന്ത്യൻ ഹൈക്കമ്മീഷണർക്കും മറ്റ് നയതന്ത്രജ്ഞർക്കും കേസിൽ ബന്ധമുണ്ടെന്ന് വാദിക്കുന്ന തരത്തിലുള്ള നയതന്ത്ര ആശയവിനിമയം കഴിഞ്ഞ ദിവസം കാനഡയിൽ നിന്ന് ഇന്ത്യക്ക് ലഭിച്ചു. അപകീർത്തികരമായ ഇത്തരം ആരോപണങ്ങൾ ഭാരതസർക്കാർ ശക്തമായി നിരാകരിക്കുന്നു. വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താനുള്ള രാഷ്‌ട്രീയ അജണ്ടകളാണ് ട്രൂഡോ സർക്കാർ നിറവേറ്റുന്നതെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞരെയും നേതാക്കളെയും ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനും തീവ്രവാദികൾക്കും ഭീകരർക്കും ട്രൂഡോ സർക്കാർ ബോധപൂർവം ഇടം നൽകി. ഭാരതത്തിന്റെ ഔദ്യോഗിക പ്രതിനിധികൾ വധഭീഷണി അടക്കം നേരിട്ടു. ഇതെല്ലാം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കപ്പെടുകയായിരുന്നു. കാനഡയിലേക്ക് അനധികൃതമായി പ്രവേശിച്ച ചില വ്യക്തികൾ കനേഡിയൻ പൗരത്വത്തിനായി അതിവേ​ഗം ശ്രമിക്കുകയാണ്. കാനഡയിൽ താമസിക്കുന്ന സംഘടിത കുറ്റവാളികളെയും തീവ്രവാദികളെയും കൈമാറണമെന്ന് ഭാരതസർക്കാർ നിരന്തരം അഭ്യർത്ഥിച്ചിട്ടും അതെല്ലാം അവ​ഗണിക്കപ്പെടുകയാണ് ചെയ്തത്.

ഇന്ത്യയോട് പ്രധാനമന്ത്രി ട്രൂഡോയ്‌ക്കുള്ള ശത്രുത വളരെക്കാലമായി വ്യക്തമാണ്. 2018-ൽ, വോട്ടുബാങ്ക് ലക്ഷ്യമിട്ട് അദ്ദേഹം ഇന്ത്യാ സന്ദർശനം നടത്തിയിരുന്നു. ഇന്ത്യയിലെ വിഘടനവാദികളുമായി നേരിട്ട് ബന്ധമുള്ള വ്യക്തികളെ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2020 ഡിസംബറിൽ ഇന്ത്യയുടെ ആഭ്യന്തര രാഷ്‌ട്രീയ കാര്യത്തിൽ ട്രൂഡോ നടത്തിയ ഇടപെടൽ വിഘടനവാദികൾക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ കനേഡിയൻ സർക്കാർ തയ്യാറാണെന്നതിന്റെ സൂചനയാണ്. ഇന്ത്യക്കെതിരെ വിഘടനവാദ​ ആശയം പരസ്യമായി ഉയർത്തുന്ന രാഷ്‌ട്രീയ പാർട്ടിയെ ആശ്രയിച്ചാണ് കനേഡിയൻ സർക്കാർ ഇപ്പോഴും നിലകൊള്ളുന്നത്. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളൂ.

കനേഡിയൻ രാഷ്‌ട്രീയത്തിൽ നിലവിലുള്ള പ്രശ്നങ്ങളെ ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യയെ ബോധപൂർവം വലിച്ചിടുകയാണ്. ഇന്ത്യൻ നയതന്ത്രജ്ഞരെ ലക്ഷ്യമിടുന്ന പുതിയ നീക്കങ്ങൾ അതിന്റെ ഭാ​ഗമാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവന ഇറക്കി.

Tags: MEAcanadajustin trudeauIndian High Commissioner
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies