ഇറാന്റെ ആണവ കേന്ദ്രങ്ങളോ, എണ്ണ ശുദ്ധീകരണശാലകളോ ആക്രമിക്കപ്പെടില്ല; ഇസ്രായേലിൽ നിന്ന് അമേരിക്കയ്ക്ക് ഉറപ്പ് ലഭിച്ചതായി റിപ്പോർട്ട്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാന്റെ ആണവ കേന്ദ്രങ്ങളോ, എണ്ണ ശുദ്ധീകരണശാലകളോ ആക്രമിക്കപ്പെടില്ല; ഇസ്രായേലിൽ നിന്ന് അമേരിക്കയ്‌ക്ക് ഉറപ്പ് ലഭിച്ചതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 10:54 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഇസ്രായേൽ ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങൾ ഒരിക്കലും അവരുടെ ആണവ കേന്ദ്രങ്ങളെയോ എണ്ണ ശുദ്ധീകരണ ശാലകളെയോ ലക്ഷ്യമിട്ടുള്ളതാകില്ലെന്ന് യുഎസ് മാദ്ധ്യമങ്ങൾ. ഇത് സംബന്ധിച്ച് ഇസ്രായേൽ വൈറ്റ് ഹൗസിന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇസ്രായേൽ ഹിസ്ബുള്ള ഭീകരർക്കെതിരായി നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇറാൻ ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചത്.

ഇറാന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേലും സഖ്യകക്ഷിയായ അമേരിക്കയും അറിയിച്ചിരുന്നു. എന്നാൽ ഇസ്രായേൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിടുകയാണെന്ന തരത്തിൽ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. അത്തരമൊരു നീക്കം ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടായാൽ അത് സാഹചര്യങ്ങളെ കൂടുതൽ ദുഷ്‌കരമാക്കുമെന്ന് അഭിപ്രായം ഉയർന്നിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിടരുതെന്ന് അമേരിക്കയും ഇസ്രായേലിനോട് അഭ്യർത്ഥിരുന്നു.

യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടത്തിയ സംഭാഷണത്തിലും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഇസ്രായേലി കൗൺസിലറും തമ്മിൽ നടത്തിയ സംഭാഷണങ്ങളിലും ഈ വിഷയം ചർച്ചയായതായി റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേൽ നടത്തുന്ന പ്രത്യാക്രമണങ്ങൾ ഒരിക്കലും ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിടില്ലെന്നും, അവരുടെ സൈനിക കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്നും നെതന്യാഹു ഉറപ്പ് നൽകിയതായാണ് വിവരം.

യുദ്ധം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചാൽ അത് എണ്ണവില ഉയരുന്നത് ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്ക് കാരണമാകും. അതിനാൽ ഇറാന്റെ ആണവ, എണ്ണ ശു്ദ്ധീകരണ ശാലകൾ ഒരിക്കലും ഇസ്രായേലിന്റെ ലക്ഷ്യത്തിലുള്ളതാകരുതെന്നാണ് ബൈഡൻ ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇറാൻ ഇസ്രായേലിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. അതിന് ശേഷം ഇറാൻ നേരിട്ട് ഇസ്രായേലിനെതിരെ നടത്തുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്.

Tags: israelWHITE HOUSEIRANFEATURED2retaliatory attack
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies