ഇത്രയൊക്കെ ആയിട്ടും DYFIക്കും കമ്യൂണിസ്റ്റ് പാർട്ടിക്കും ജയ് വിളിക്കുന്ന പൊട്ടന്മാരുടെ നാടാണ് കേരളം; പിന്നെങ്ങനെ ​ഗുണം പിടിക്കും: പിസി ജോർജ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത്രയൊക്കെ ആയിട്ടും DYFIക്കും കമ്യൂണിസ്റ്റ് പാർട്ടിക്കും ജയ് വിളിക്കുന്ന പൊട്ടന്മാരുടെ നാടാണ് കേരളം; പിന്നെങ്ങനെ ​ഗുണം പിടിക്കും: പിസി ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 02:05 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മുഖ്യമന്ത്രിക്കായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന് വേണ്ടി കഴിഞ് 9 മാസം ചെലവഴിച്ച തുക 7 കോടി 20 ലക്ഷം രൂപയെന്ന റിപ്പോർട്ടിൽ പ്രതികരിച്ച് ബിജെപി നേതാവ് പി.സി ജോർജ്. ധൂർത്തിനായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിൽ കയറി ദുരന്തബാധിത മേഖലയിലേക്ക് ഒന്നുവരാൻ മുഖ്യമന്ത്രി എന്തുകൊണ്ട് തയ്യാറായില്ലെന്ന് പിസി ജോർജ് ചോദിച്ചു.

“ഇവിടെ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നാണ്. അതുകൊണ്ടാണ് ഇത്രയും വലിയ റൗഡിസം മുഖ്യമന്ത്രിക്ക് നടത്താൻ കഴിയുന്നത്. ഏഴരക്കോടി രൂപയാണ് ഹെലികോപ്റ്ററിന് വേണ്ടി ചെലവഴിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് മാന്യതയുണ്ടെങ്കിൽ, ആ കോപ്റ്ററിൽ കയറി, ദുരന്ത സ്ഥലങ്ങളിലെത്തി, ജനങ്ങളെ കാണാൻ തയ്യാറാകണമായിരുന്നു. അതിന് തയ്യാറാകാത്ത പിണറായി വിജയൻ വെറുതെ ധൂർത്ത് കാണിക്കുകയാണ്. കോടികളുടെ കടം കേറി കിടക്കുന്ന കേരളം പോലൊരു സംസ്ഥാനത്താണ് പിണറായി വിജയൻ മര്യാദക്കേട് കാണിക്കുന്നത്. പിണറായിയും മന്ത്രിപരിവാരങ്ങളും ചേർന്ന് കാസർകോട് മുതൽ തിരുവനനന്തപുരം വരെ നടത്തിയ നവകേരള യാത്രയുടെ ചെലവ്, ബസിന്റെ ചെലവ്, ഇതെല്ലാം കോടിക്കണക്കിന് രൂപയാണ്. ഇതൊന്നും കേരളത്തിലെ ജനങ്ങൾ കാണുന്നില്ലേ.. ഇതെല്ലാം കണ്ടിട്ടും ഡിവൈഎഫ്ഐയ്‌ക്കും കമ്യൂണിസ്റ്റ് പാർട്ടിക്കും സിന്ദാബാദ് വിളിക്കുന്ന പൊട്ടന്മാരുടെ നാടാണ് കേരളം. പിന്നെങ്ങനെ ​ഗുണം പിടിക്കും. പിണറായി വിജയന് എന്ത് വൃത്തികേടും ചെയ്യാൻ അനുവാദം കൊടുത്തേക്കുന്നത് പ്രതിപക്ഷം തന്നെയാണ്. ഇത്ര നാണംകെട്ട നിയമസഭ കേരള ചരിത്രത്തിൽ വേറെയുണ്ടാകില്ല. വിമർശനം എന്ന് പറയുന്നത് ഉന്നയിക്കാൻ സഭയിൽ ആരുമില്ല. പ്രതിപക്ഷനേതാവ് വെറും കടം. നമ്മുടെ നാടിന്റെ കഷ്ടക്കാലം എന്നല്ലാതെ വേറെന്ത് പറയാൻ..- പിസി ജോർജ് പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്കായി ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത് വൻ വിവാദമായിരുന്നു. കേരള പൊലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന് വേണ്ടി 9 മാസത്തിനിടെ ഏഴു കോടി 20 ലക്ഷം രൂപ ചെലവഴിച്ചുവെന്നാണ് കണക്ക്. നിയമസഭയിൽ എപി അനിൽ കുമാർ എംഎൽഎയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി ഇപ്രകാരം മറുപടി നൽകിയത്. എത്രതവണ ഹെലികോപ്റ്ററിൽ കയറിയെന്ന് പറയാനും മുഖ്യമന്ത്രി തയ്യാറായില്ല.

Tags: BJPCPMpc george
ShareTweetSendShare

More News from this section

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies