നേപ്പിൾസിനടുത്തുള്ള ഇറ്റാലിയൻ തീരത്ത് 2,000 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. മുങ്ങിക്കിടക്കുന്ന തരത്തിലാണ് പുരാതന ബലിപീഠങ്ങളും ആലേഖനം ചെയ്ത മാർബിൾ സ്ലാബുകളും പുരാവസ്തു ഗവേഷകർ കണ്ടെത്തിയത് . അറേബ്യൻ പെനിൻസുലയിലെ പുരാതന രാജ്യമായ നബാറ്റിയയിൽ നിന്നുള്ള കുടിയേറ്റക്കാർ നിർമ്മിച്ച അവശിഷ്ടങ്ങളായിരിക്കാം ഇതെന്നാണ് നിഗമനം.
ഇവർ പിന്നീട് ഈ പ്രദേശം വിട്ടു പോയതിനാലാകാം ക്ഷേത്രം തകർന്നതെന്നാണ് ഗവേഷകർ പറയുന്നത് . നേപ്പിൾസിൽ നിന്ന് ഏകദേശം 10 മൈൽ കിഴക്കാണ് പോസുവോളി തീരം. റോമൻ കാലഘട്ടത്തിൽ, ഈ നഗരം പുട്ടെയോലി എന്നറിയപ്പെട്ടിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള കപ്പലുകൾ ധാന്യം പോലുള്ള വ്യാപാര ചരക്കുകൾ കൊണ്ടുവരാൻ നങ്കൂരമിട്ടിരുന്ന ഒരു വലിയ തുറമുഖമായിരുന്നു ഇത്.
നൂറ്റാണ്ടുകളായുള്ള അഗ്നിപർവ്വത സ്ഫോടനങ്ങൾ പോസുവോളിയിലെ തീരപ്രദേശത്തെ ഗണ്യമായി മാറ്റി. മുൻപ് കടലിൽ നിന്ന് കണ്ടെടുത്ത പുരാവസ്തുക്കൾ അവിടെ ഒരു ക്ഷേത്രം ഉണ്ടെന്ന സൂചനകൾ നൽകിയിരുന്നു. എന്നാൽ അത് കൃത്യമായി എവിടെയാണെന്ന് ആർക്കും അറിയില്ല
റോമൻ കാലഘട്ടത്തിലെ വെയർഹൗസുകളും , 2 കിലോമീറ്റർ ചുറ്റളവിലെ മറ്റ് കെട്ടിടങ്ങളും ഇന്ന് വെള്ളത്തിനടിയിലാണ്.ലാറ്റിൻ ലിഖിതമായ “ദുസാരി സാക്രം” എന്ന മാർബിൾ സ്ലാബും കടലിൽ നിന്ന് കണ്ടെത്തിയിരുന്നു . പുരാതന നബാറ്റിയൻ മതത്തിലെ പ്രധാന ദൈവമായ “ദുഷാരയ്‌ക്ക് സമർപ്പിക്കപ്പെട്ടത്” എന്നാണ് ഇത് അർത്ഥമാക്കുന്നത് .















