പാലക്കാട് മുതിർന്ന കോൺഗ്രസ് നേതാവ് വിആർ മോഹൻദാസ് ബിജെപിയിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് കെ സുരേന്ദ്രൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലക്കാട് മുതിർന്ന കോൺഗ്രസ് നേതാവ് വിആർ മോഹൻദാസ് ബിജെപിയിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 10:36 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസിന് ഇരുട്ടടി. മുതിർന്ന കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനി രാമുണ്ണിയുടെ മകനുമായ വി.ആർ മോഹൻദാസ് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആണ് അദ്ദേഹത്തെ ഷാൾ അണിയിച്ചു പാർട്ടിയിലേക്ക് സ്വീകരിച്ചത്.

2011 ൽ കെപിസിസി വിജാർ വിഭാഗിന്റെ പാലക്കാട് ജില്ലാ ചെയർമാൻ ആയി ചുമതലയേറ്റു. കഴിഞ്ഞ 14 വർഷമായി പ്രവർത്തിച്ചുവരുന്നു. സ്വാതന്ത്ര്യ സമര സേനാനിയായ അച്ഛനിൽ നിന്നുൾക്കൊണ്ട പ്രചോദനത്തിൽ ഗാന്ധിയൻ ചിന്തയിൽ ബിരുദാനന്തര ബിരുദം നേടി. പാലക്കാട് വിജാർ വിഭാഗിന്റെ ജില്ലാ ചെയർമാനായി ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച വ്യക്തിയാണ്. നേരത്തെ കാനറ ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു. അവിടുത്തെ കോൺഗ്രസ് യൂണിയന്റെ സംസ്ഥാന ചീഫ് ആയിരിക്കെ 2010 ൽ സ്വയം വിരമിച്ചു.

റെയിൽ ആൻഡ് റോഡ് പാസഞ്ചേഴ്‌സ് വെൽഫെയർ അസോസിയേഷൻ  പ്രസിഡണ്ടായി 2009 മുതൽ പ്രവർത്തിച്ചുവരുന്നു. സനാതന ധർമ്മ നവോത്ഥാന സമിതി (ഭഗവത്ഗീത മത്സരത്തിന് കേരളത്തിൽ ഏറ്റവും കൂടുതൽ തുക സമ്മാനം നൽകുന്ന സംഘടന) പ്രസിഡന്റ്, എന്ന നിലയിലും പ്രവർത്തിക്കുന്നു.

ടി.എൻ രാമുണ്ണി മേനോന്റെയും(19021992) മൂകാംബിക മേനോന്റെയും മകനായി പാലക്കാട് മാങ്കുറുശ്ശി വളൂർ വീട്ടിൽ ജനനം. അച്ഛൻ ഗവൺമെൻറ് ജോലി രാജിവച്ച് സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുകയും കെപിസിസിയുടെ ജനറൽ സെക്രട്ടറി ആയിരിക്കെ സിവിൽ നിയമലംഘനത്തിൽ പങ്കെടുത്ത് ഒരു വർഷം ജയിൽവാസം അനുഭവിച്ചു. ഗാന്ധിജിയുടെ സബർമതി ആശ്രമത്തിൽ ഒരു വർഷം ഉണ്ടായിരുന്നു.

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിആർ മോഹൻദാസിന്റെ വരവ് ബിജെപിക്കും എൻഡിഎയ്‌ക്കും ഗുണകരമാകും. കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടുപോകുന്നത് തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് നേതൃത്വത്തെയും പ്രതിസന്ധിയിലാക്കി. കോൺഗ്രസിന്റെ യുവനേതാവായിരുന്ന പി സരിൻ ആണ് എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്നത്. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സരിന്റെ പിൻമാറ്റം. മറ്റൊരു നേതാവായിരുന്ന എ.കെ ഷാനിബും പാർട്ടിയിൽ നിന്ന് രാജിവെച്ചിരുന്നു. ഷാനിബും മണ്ഡലത്തിൽ സ്വതന്ത്രനായി മത്സര രംഗത്തുണ്ട്.

Tags: VR MohandasK Surendranbjp state presidentബിജെപികെ. സുരേന്ദ്രൻവി.ആർ മോഹൻദാസ്ടി.എൻ രാമുണ്ണി മേനോൻ
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies