ടോം ഹാർഡിയുടെ ഹിറ്റ് ചിത്രമായ വെനം സീരിസിലെ അവസാന ഭാഗം വെനം ദി ലാസ്റ്റ് ഡാൻസ് ഇന്നാണ് റിലീസ് ആയത്. ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രം വർക്കായോ എന്നാണ് ആരാധകരുടെ ചോദ്യം. എന്നാൽ ട്വിറ്റർ(എക്സ്) റിവ്യൂകൾ പ്രകാരം ചിത്രത്തിന് സമ്മിശ്ര പ്രതികരണമെന്നാണ് റിപ്പോർട്ടുകൾ. ചടുലമായ ആക്ഷൻ സീക്വൻസുകളും വിഷ്വൽ എഫ്ക്ടുകളും ടോം ഹാർഡിയുടെ പ്രകടനവും ചിത്രത്തിന് പോസിറ്റീവാകുമ്പോൾ തിരക്കഥയിലെ പാളിച്ചകൾ സിനിമയെ പിന്നോട്ടടിക്കുന്നുവെന്നാണ് ആരാധകരുടെ പക്ഷം. ചിത്രത്തിലെ കോമഡി സീക്വൻസുകളും വെനവുമായുള്ള വൈകാരിക മുഹൂർത്തങ്ങളും ആരാധകർക്ക് സംതൃപ്തി നൽകിയെന്നാണ് റിവ്യൂകൾ വ്യക്തമാക്കുന്നത്. അതേസമയം ട്രയോളജിയിലെ മികച്ച ചിത്രമെന്നും ചിലർ അഭിപ്രായം പങ്കുവയ്‌ക്കുന്നുണ്ട്.
സോണിയുടെ സ്പൈഡർമാൻ യൂണിവേഴ്സിലെ അഞ്ചാമത്ത ചിത്രമാണ് വെനം ദി ലാസ്റ്റ് ഡാൻസ്. മാർവൽ കോമിക്കൽ കാരക്ടറിൽ നിന്നാണ് അമേരിക്കൻ സൂപ്പർ ഹീറോ പിറവിയെടുക്കുന്നത്. ടോം ഹാർഡി നായകനായ ചിത്രം കെല്ലി മാർസലാണ് സംവിധാനം ചെയ്തത്. എപ്പിക് കൺക്ലൂഷൻ എന്നാണ് ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ആദ്യ രണ്ടു ഭാഗങ്ങളും എഴുതിയതും നിർമിച്ചതും കെല്ലി മാർസൽ തന്നെയാണ്. 2018ലും 2021 ലും പുറത്തിറങ്ങിയ വെനം സീരിസ് രണ്ടുപേരാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യഭാഗം 856 മില്യൺ നേടിയപ്പോൾ കൊവിഡ് സമയത്ത് ഇങ്ങിയ രണ്ടാം ഭാഗത്തിന് 502 മില്യൺ സ്വന്തമാക്കാനായി.
#VenomTheLastDance might not be a great film overall but it still manages to be the best of this trilogy that wasn’t really able to accomplish a lot. Extremely fun sequences and Eddie’s relationship with Venom is still a standout. A satisfying ending for this trilogy.#TomHardy pic.twitter.com/wvolDfJFff
— Bawarchi Tabletalks (@BawarchiTT) October 24, 2024
#VenomTheLastDance might not be a great film overall but it still manages to be the best of this trilogy that wasn’t really able to accomplish a lot.
Extremely fun sequences and Eddie’s relationship with Venom still being a standout. A satisfying ending for this trilogy. pic.twitter.com/0O4Ei2dHzM
— The Hollywood Handle (@HollywoodHandle) October 22, 2024
If you’re a fan of this franchise, you’ll probably like #VenomTheLastDance and you don’t have to keep reading. for the rest of you….
The new sequel continues the same trajectory toward comedy first/action second that we saw in the previous films, without much more to offer and… pic.twitter.com/zldq13EnOZ
— Cultura Geek PR (@culturageekpr) October 24, 2024