യമുനാ നദിയിലെ വിഷപ്പത പ്രതിഭാസം; ‌എല്ലാം ഹരിയാനയുടെ തലയിലിട്ട് തടിത്തപ്പാൻ എഎപി; ആപ്പിനെ എയറിലാക്കി ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യമുനാ നദിയിലെ വിഷപ്പത പ്രതിഭാസം; ‌എല്ലാം ഹരിയാനയുടെ തലയിലിട്ട് തടിത്തപ്പാൻ എഎപി; ആപ്പിനെ എയറിലാക്കി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 06:53 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന് വിഷപ്പുകയിൽ ശ്വാസം മുട്ടുകയാണ്. മലിനീകരണം പാരമ്യത്തിലായതോടെ ജനജീവിതം താറുമാറാവുകയാണ്. ശ്വാസതടസവും മറ്റ് അസ്വസ്ഥതകളുമായി ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ 15 ശതമനാത്തിലേറെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുമനനദിയിലെ കാളിന്ദി കഞ്ജ് മേഖലയിലെ വിഷപ്പത പ്രതിഭാസവും തുടരുകയാണ്. ‌

അരവിന്ദ് കെജ്‌രിവാളിനോടുള്ള രാഷ്‌ട്രീയ വിരോധമാണ് ഇതിന് പിന്നിലെന്നാണ് ഡൽഹി ജൽ ബോർഡ് വൈസ് പ്രസിഡൻ്റ് വിനയ് മിശ്രയുടെ വിചിത്ര വിശദീകരണം. ഹരിയാന സർക്കാർ ഡൽ‌ഹിയിലെ ജനങ്ങളുടെ സുരക്ഷയും ക്ഷേമവും അവ​ഗണിക്കുകയാണെന്നും സർക്കാർ ശത്രുത പുലർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ഡൽഹിയിലെ ജനങ്ങൾക്ക് ശുദ്ധജലം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും മിശ്ര ഉറപ്പുനൽകി.

യമുനനദിയിലെ അമോണിയയുടെ ഉയർന്ന അളവ് കാരണം നവംബർ ഒന്ന് വരെ ജല വിതരണം മുടങ്ങുമെന്ന് ഡൽഹി ജൽ ബോർഡ് അറിയിച്ചിട്ടുണ്ട്. എന്നാൽ എ‌എപി സർക്കാരിനെ വിമർശിച്ച് ബിജെപി രം​ഗത്ത് വന്നു. ഡൽഹിയിൽ ജലവിതരണം ഉറപ്പാക്കുന്നതിൽ എഎപി സമ്പൂർണ പരാജയമാണ്. വൻ തോതിൽ മഴ ലഭിച്ചിട്ടും കഴിഞ്ഞ കുറേ മാസങ്ങളായി ജലവിതരണം ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഡൽഹി സർക്കാർ പരാജയപ്പെട്ടത് ഖേദകരമാണെന്നും ഉത്സവ സീസണോട് അനുബന്ധിച്ച് ജലവിതരണം മുടക്കുന്നത് ശരിയായ നടപടിയല്ലെന്നും ബിജെപിയുടെ ഡൽഹി യൂണിറ്റ് വക്താവ് പ്രവീൺ ശങ്കർ കപൂർ പറഞ്ഞു.

രണ്ട് തരത്തിലാണ് ഡൽഹിയിലെ ജനങ്ങളെ എഎപി പരാജയപ്പെടുത്തിയതെന്ന് കപൂർ പറഞ്ഞു. യമുനയിലേക്ക് മലിനജലം ഒഴുക്കുന്നത് തടയാനായി ശുദ്ധീകരണ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. അമോണിയ ഫലപ്രദമായി സംസ്‌കരിക്കാനുള്ള സംവിധാനവും സജ്ജീകരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

വായു നിലവാരം അതീവ ​ഗുരുതരാവസ്ഥയിലേക്ക് കൂപ്പുകുത്തുമ്പോഴും അനക്കമില്ലാതെ തുടരുകയാണ് ഡൽഹി സർക്കാർ. അയൽ സംസ്ഥാനങ്ങളുടെ മേൽ കുറ്റം ആരോപിച്ച് കൈകഴുകുന്ന നിലപാടാണ് ആംആദ്മി സർക്കാർ സ്വീകരിക്കുന്നത്. ഹരിയാനയിൽ നിന്നുള്ള വ്യാവസായിക മാലിന്യങ്ങളാണ് യമുനാ നദിയിലെ വിഷപ്പതയ്‌ക്ക് കാരണമെന്നാണ് എഎപിയുടെ ആരോപണം. വ്യവസായശാലകളിൽ ഉപയോ​ഗിക്കുന്ന ഡിറ്റർജെൻ്റുകളിലെ ഉയർന്ന ഫോസ്ഫറസിന്റെയും മറ്റ് രാസവസ്തുക്കളുടെയും അംശമാണ് വിഷപ്പതയ്‌ക്ക് കാരണമെന്നാണ് റിപ്പോർട്ട്.

Tags: BJP hits backBJPAAPharyanaDelhi water crisisammonia contamination in Yamuna
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies