ഇടുക്കി: ചെമ്മണ്ണാറിൽ നവജാത ശിശുവിനെ ദിവ്യാംഗയായ അമ്മ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ്. ചിഞ്ചുവിന്റെ രണ്ടു മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. രാത്രിയിൽ കുഞ്ഞ് വിശന്ന് കരഞ്ഞപ്പോൾ ചിഞ്ചു എടുത്ത് ചുമരിലേക്ക് എറിയുകയായിരുന്നു. കേസിൽ കുഞ്ഞിന്റെ അമ്മ പുത്തൻപുരയ്‌ക്കൽ ചിഞ്ചു, ചിഞ്ചുവിന്റെ മാതാപിതാക്കളായ ഫിലോമിന, സലോമോൻ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
ഫിലോമിനയക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് ആദ്യം കുടുംബം പറഞ്ഞത്. മുൻപ് മരിച്ചു പോയ അയൽവാസി വിളിച്ചതിനെ തുടർന്ന് കുഞ്ഞുമായി ഇറങ്ങിപ്പോയെന്നും പിന്നീട് ഒന്നും ഓർമയില്ലെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്.
ഓഗസ്റ്റ് 16 നാണ് കൊലപാതകം നടന്നത്. പ്രസവത്തിന് ശേഷം സ്വന്തം വീട്ടിലായിരുന്നു യുവതി. സംഭവ ദിവസം രാവിലെ മുത്തശ്ശിയേയും കുഞ്ഞിനെയും കാണാനില്ലെന്ന് മുത്തച്ഛനാണ് നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിൽ സമീപത്തെ പറമ്പിൽ നിന്നും കുഞ്ഞിന്റെ മൃതദേഹവും അബോധാവസ്ഥയിൽ ഫിലോമിനയെയും കണ്ടെത്തി.
ഉടുമ്പൻചോല പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് മൂവരും കുറ്റം സമ്മതിച്ചത്. ഫിലോമിനയ്‌ക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് പൊലീസ് പറഞ്ഞു. സ്‌പെഷ്യൽ സ്‌ക്കൂളിൽ പഠിച്ചിരുന്ന ചിഞ്ചുവിനെ വിവാഹം കഴിച്ചയക്കരുതെന്ന് അധ്യാപകരും ഡോക്ടർമാരും നിർദ്ദേശിച്ചിരുന്നു. ഇത് അവഗണിച്ചാണ് കല്യാണം നടത്തിയത്. .