തൃശൂരിലേക്ക്‌ മാറ്റിയത്‌ തോൽപ്പിക്കാനാണെന്ന്‌ സംശയിക്കേണ്ട സാഹചര്യമാണിപ്പോൾ; നോമിനി രാഷ്ട്രീയം ശരിയല്ല; കോൺഗ്രസിൽ ഒറ്റുകാർ : തുറന്നടിച്ച്‌ കെ മുരളീധരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂരിലേക്ക്‌ മാറ്റിയത്‌ തോൽപ്പിക്കാനാണെന്ന്‌ സംശയിക്കേണ്ട സാഹചര്യമാണിപ്പോൾ; നോമിനി രാഷ്‌ട്രീയം ശരിയല്ല; കോൺഗ്രസിൽ ഒറ്റുകാർ : തുറന്നടിച്ച്‌ കെ മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 12:16 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തൃശൂരിലേക്ക്‌ മാറ്റിയത്‌ തോൽപ്പിക്കാനാണെന്ന്‌ സംശയിക്കേണ്ട സാഹചര്യമാണിപ്പോഴുള്ളതെന്ന് മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ കെ മുരളീധരൻ.ഒരു സ്വകാര്യ ചാനലിന്‌ നൽകിയ അഭിമുഖത്തിലാണ്‌ മുരളീധരന്റെ തുറന്നുപറച്ചിൽ. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ്‌ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട്‌ താൻ അപമാനിതനായെന്ന്‌ അദ്ദേഹം തുറന്നടിച്ചു. സ്ഥാനാർഥി നിർണയത്തിൽ തന്നോട് ഒരുവാക്ക്‌ പോലും ചോദിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

“ഞാൻ മത്സരിക്കണമെന്ന ആഗ്രഹമുള്ളതിനാലാണ്‌ പാലക്കാട്‌ ഡിസിസി കെപിസിസിക്ക്‌ കത്ത്‌ നൽകിയത്‌. മനസിൽ ചെറുപ്പമുള്ളവർക്കും മത്സരിക്കാമെന്ന്‌ ഒരു നേതാവ്‌ അഭിപ്രായപ്പെട്ടിരുന്നു. ഇതറിഞ്ഞ പ്രമുഖ നേതാവ്‌ അദ്ദേഹത്തെ വിളിച്ചു. കെ മുരളീധരനെയല്ലേ ഉദ്ദേശിച്ചതെന്നും അയാളെന്തിനാണ്‌ എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നതെന്നും ചോദിച്ചതറിഞ്ഞ്‌ ഷോക്കായി. വടകരയിൽനിന്ന്‌ തൃശൂരിലേക്ക്‌ മാറ്റാൻ പങ്കുവഹിച്ച നേതാവായിരുന്നു ഇദ്ദേഹം”.

“രാഹുൽ മാങ്കൂട്ടത്തിലിനെയാണ്‌ പാലക്കാട്‌ ആലോചിക്കുന്നതെന്ന്‌ ഒരു നേതാവ്‌ ഫോണിൽ പറഞ്ഞു. മറ്റാരുടെയെങ്കിലും പേരുണ്ടോയെന്ന്‌ ചോദിച്ചപ്പോൾ ‘മുരളിയേട്ടന്റെ പേരുമുണ്ട്‌, എന്നാൽ മത്സരിക്കേണ്ട എന്നാണ്‌ അഭിപ്രായ’മെന്നും ആ നേതാവ്‌ പറഞ്ഞു. എങ്കിൽ നിങ്ങൾ തീരുമാനിച്ചോളൂവെന്ന്‌ പറഞ്ഞ്‌ ഫോൺവച്ചു. മുതിർന്നൊരാൾ സ്ഥാനാർഥികണമെന്നായിരുന്നു ഡിസിസിയുടെ താൽപ്പര്യം. സിറ്റിങ്‌ സീറ്റിൽ തോറ്റ രമ്യ ഹരിദാസിന്‌ ചേലക്കര നൽകി. തൃശൂരിലേത് ക്ഷണിച്ചുവരുത്തിയ പരാജയമായിരുന്നു”.

“രാഷ്‌ട്രീയത്തിൽ ഒറ്റുകാർ പതിവാണ്‌. കോൺഗ്രസിൽ പ്രത്യേകിച്ചും. തൃശൂരിലേക്ക്‌ മാറ്റിയത്‌ തോൽപ്പിക്കാനാണെന്ന്‌ സംശയിക്കേണ്ട സാഹചര്യമാണിപ്പോൾ. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനെന്ന്‌ വിശേഷിപ്പിച്ച്‌ മത്സരത്തിന്‌ നിർബന്ധിച്ചവരാണിപ്പോൾ എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നയാളെന്ന്‌ ആക്ഷേപിക്കുന്നത്‌. തീരുമാനങ്ങൾ പലതും പത്രത്തിലൂടെയാണ്‌ അറിയുന്നത്‌”.

“നോമിനി രാഷ്‌ട്രീയം ശരിയല്ല. വട്ടിയൂർക്കാവിൽ രാജിവച്ചപ്പോൾ നോമിനിയെ നിർദേശിച്ചിരുന്നില്ല. കോന്നി വിട്ട അടൂർ പ്രകാശിന്റെ നോമിനിക്ക്‌ സീറ്റ്‌ നൽകിയില്ല. രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്റെ നോമിനിയെന്ന്‌ ആദ്യം പറഞ്ഞത്‌ കെ സുധാകരനാണ്‌. അത്‌ ശരിയായിരിക്കുമെന്നാണ്‌ താൻ പറഞ്ഞത്‌”. കെ മുരളീധരൻ പറഞ്ഞു.

“മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കാതിരിക്കാൻ മഹാത്മാഗാന്ധിയല്ല. എന്നാൽ, കിട്ടാത്ത കാര്യം ആഗ്രഹിച്ച്‌ കുപ്പായമിട്ടിട്ട്‌ കാര്യമില്ല. യുഡിഎഫിന്‌ അധികാരം കിട്ടിയാൽ ചിലപ്പോൾ ഒരു മന്ത്രിയാക്കിയേക്കും. രാസവളം, കീടനാശിനി മന്ത്രിയാകുന്നതിലും നല്ലത്‌ മാറിനിന്ന്‌ കാണുന്നതാണ്‌”.

കെ കരുണാകരന്റെ കുടുംബത്തെക്കുറിച്ച്‌ രാഹുൽമാങ്കൂട്ടത്തിൽ നടത്തിയ പരാമർശത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

Tags: K MURALEEDHARANPalakkad Assembly constituency
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies