സ്വാർത്ഥന്മാരെ വേണ്ട, ടീമിന് വേണ്ടി കളിക്കുന്നവരെ മതി; രാഹുലിൻ്റെ തൊലിയുരിച്ച് ലക്നൗ ഉടമ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സ്വാർത്ഥന്മാരെ വേണ്ട, ടീമിന് വേണ്ടി കളിക്കുന്നവരെ മതി; രാഹുലിന്റെ തൊലിയുരിച്ച് ലക്നൗ ഉടമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 03:20 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ സൂപ്പർ ജയൻ്റ്സ് മെ​ഗാ താരലേലത്തിന് മുൻപ് ടീമിൽ നിലനിർത്തുന്നവരുടെ പട്ടിക പുറത്തുവിട്ടിരുന്നു. 21 കോടി രൂപയ്‌ക്ക് നിക്കോളാസ് പൂരൻ ആണ് പട്ടികയിലെ ഒന്നാമൻ. രവി ബിഷ്ണോയ്,മായങ്ക് യാദവ്, മൊഹ്സിൻ ഖാൻ, ആയുഷ് ബദോനി എന്നിവരെയാണ് നിലനിർത്തിയത്. 4 കോടി വീതം നൽകിയാണ് മൊഹ്സിനെയും ബദോനിയെയും നിലനിർത്തിയത്. ബിഷ്ണോയിക്കും യാദവിനും 11 കോടി വീതവും ലഭിക്കും.

ലേലത്തിൽ പങ്കെടുക്കാൻ 69 കോടി രൂപയാണ് ശേഷിക്കുന്നത്. ഒരു റൈറ്റു മാച്ച് കാർഡും ബാക്കിയുണ്ട്. ടീമിൽ എന്ത് മാന​ദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് താരങ്ങളെ നിലനിർത്തിയതെന്ന് പറയുകയാണ് ടീം ഉടമ സഞ്ജീവ് ​ഗോയങ്ക. മുൻ നായകൻ കെ.എൽ രാഹുലിനെ പരോക്ഷമായി കുത്തിയും പരിഹസിച്ചുമാണ് ​ഗോയങ്ക സംസാരിച്ചത്.

സ്വാർത്ഥ താത്പ്പര്യത്തിന് വേണ്ടി കളിക്കുന്നവരെ വേണ്ട. ടീമിന് വേണ്ടി കളിക്കുന്നവരെ മാത്രം മതിയെന്നതായിരുന്നു മാന​ദണ്ഡമെന്നാണ് ​ഗോയങ്കയുടെ വിശദീകരണം. രാഹുലിനെ ടീമിൽ നിന്ന് ഒഴിവാക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ഐപിഎല്ലിൽ തോൽവിക്ക് പിന്നാലെ ഗോയങ്ക രാഹുലിനെ പരസ്യമായി ശകാരിച്ചത് വിവാദമുണ്ടാക്കിയിരുന്നു.

ഇത്തവണ ടീമിൽ നിലനിർത്തേണ്ടവരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം വളരെ ലളിതമായിരുന്നു. വ്യക്തി താത്പ്പര്യങ്ങൾക്കും സ്വാർത്ഥ നേട്ടങ്ങൾക്കും ഉപരി ടീമിനെ ജയിപ്പിക്കാൻ താത്പ്പര്യവും മനോഭാവവും ഉള്ളവരെ നിലനിർത്തിയാൽ മതിയെന്നായിരുന്നു തീരുമാനം. പൂരന്റെ കാര്യത്തിൽ കാര്യമായ ചർച്ചകൾ പോലും വേണ്ടിവന്നില്ല –​ഗോയങ്ക പറഞ്ഞു.

Sanjiv Goenka targets KL Rahul yet again saying LSG wanted to retain players who play for the team and not for themselves !! 👀 #IPL2025 #RishabhPant #IPLRetention2025 #IPLAuction #ShreyasIyer #MumbaiIndians #IPLRetention #INDWvNZW

pic.twitter.com/9E0bnIo367

— Cricketism (@MidnightMusinng) October 31, 2024

 

Tags: SanjivGoenkakl rahulRELEASEteamOwnerlsg
Share
Tweet
SendShare

More News from this section

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

Latest News

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies