രണ്ട് പ്രശ്നങ്ങളിൽ CPM പാർട്ടി ഉത്തരം മുട്ടി നിൽക്കുന്നു; സംവിധായകന്മാർക്ക് നല്ല തിരക്കഥ വേണമെങ്കിൽ എകെജി സെന്ററിനെ സമീപിക്കാം: പരിഹസിച്ച് വി മുരളീധരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രണ്ട് പ്രശ്നങ്ങളിൽ CPM പാർട്ടി ഉത്തരം മുട്ടി നിൽക്കുന്നു; സംവിധായകന്മാർക്ക് നല്ല തിരക്കഥ വേണമെങ്കിൽ എകെജി സെന്ററിനെ സമീപിക്കാം: പരിഹസിച്ച് വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2024, 08:23 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളം അഭിമുഖീകരിക്കുന്ന രണ്ട് പ്രശ്നങ്ങളിൽ മാർക്സിസ്റ്റ് പാർട്ടി ഉത്തരം മുട്ടി നിൽക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി മുരളീധരൻ. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കേസന്വേഷണം എവിടെയും എത്തിയില്ല. പത്ത് വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റം ചെയ്ത പി പി ദിവ്യയുടെ അറസ്റ്റ് വൈകിയത് എന്തുകൊണ്ടാണെന്ന് സിപിഎം വ്യക്തമാക്കണമെന്നും വി മുരളീധരൻ പറഞ്ഞു.

പി പി ദ്യവിയെ പൊലീസിന്റെ കണ്ണിൽ പെടാതെ സംരക്ഷിച്ചത് ആരാണെന്ന് പിണറായി പറയണം. ​ഗൂഢാലോചനയിൽ ആർക്കൊക്കെ പങ്കുണ്ട് എന്ന കാര്യമൊന്നും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടില്ല. കേസിൽ നിന്ന് കളക്ടറെ മാറ്റിനിർത്തിയിട്ടുള്ള അന്വേഷണത്തിന് യാതൊരു പ്രസക്തിയുമില്ല. പി പി ​ദിവ്യയെ രക്ഷിക്കാനുള്ള പ്രസ്താവനകളാണ് ജില്ലാ കളക്ടർ നടത്തുന്നത്.

മുനമ്പത്ത് പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ സമരം ചെയ്യുകയാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെയും സർക്കാരിന്റെയും നിലപാട് എന്താണ്. പ്രതിപക്ഷ നേതാവ് മുനമ്പത്ത് പോയി ഞങ്ങൾ നിങ്ങളോടൊപ്പമാണെന്ന് പറയും. കോഴിക്കോട് മുസ്ലീം സംഘടനകൾ വിളിച്ച് ചേർക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും അതേ പ്രതിപക്ഷ നേതാവാണ്. കോൺ​ഗ്രസിന് ഇക്കാര്യത്തിൽ കൃത്യമായ ഒരു നിലപാട് പോലുമില്ല.

എകെജി സെന്ററിൽ നിന്നാണ് സിപിഎം തിരക്കഥ ഒരുക്കുന്നത്. അജിത് പവാറിന്റെ പാർട്ടിയിൽ ചേരാൻ കേരളത്തിലെ രണ്ട് എംഎൽഎമാർക്ക് നൂറ് കോടി വാ​ഗ്ദാനം ചെയ്തു എന്നതായിരുന്നു ആദ്യത്തെ തിരക്കഥ. ആ തിരക്കഥ ചീറ്റി പോയപ്പോൾ കൊടകര അന്വേഷണം, വെളിപ്പെടുത്തൽ എന്നൊക്കെ കുറെ കഥകൾ മെനഞ്ഞുണ്ടാക്കി. സംവിധായകന്മാർ തിരക്കഥ അന്വേഷിക്കുന്നുണ്ടെങ്കിൽ എകെജി സെന്ററുമായി ബന്ധപ്പെട്ടാൽ നല്ല കഥകൾ ലഭിക്കുമെന്നും വി ഡി സതീശനും ഈ തിരക്കഥയുടെ ഭാ​ഗമാണെന്നും വി മുരളീധരൻ പറഞ്ഞു.

Tags: KannurV MURALEEDARANADMPP Divya
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies