മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
വ്യവഹാര പരാജയം ഉണ്ടാകും. ജല സംബന്ധമായ തൊഴിലുകൾ ചെയ്യുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടം ഉണ്ടാകും. മനോരോഗം, കാര്യതടസ്സം എന്നിവ ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
മാനഹാനി, മനസുഖക്കുറവ്, ശരീര സുഖക്കുറവ്, ഗ്യാസ്ട്രബിൾ എന്നിവ ഉണ്ടാകും. വാഹന അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപെടും. കുടുംബപരമായി പ്രശ്നങ്ങൾ ഉടലെടുക്കും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
കോടതി കേസുകളിൽ അനുകൂലമായ വിജയം ഉണ്ടാകും. കുടുംബത്തിൽ ഐക്യവും ദാമ്പത്യ സുഖവും അനുഭവപ്പെടും. സാമ്പത്തിക കാര്യങ്ങളിൽ വളരെക്കാലമായി ഉണ്ടായിരുന്ന അനിശ്ചിതാവസ്ഥയ്‌ക്ക് മാറ്റം അനുഭവപ്പെടും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
പല കാര്യങ്ങളിലും ധൈര്യപൂർവ്വമുള്ള സമീപനം സർവ്വരെയും അമ്പരിപ്പിക്കുന്ന അവസ്ഥ സംജാതമാകും. ആഭരണങ്ങളുടെയും അലങ്കാരവസ്തുക്കളുടെയും വർദ്ധനവ്, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ഉണ്ടാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
സഞ്ചാരശീലം കൂടുകയും യാത്രയിൽ അപകടം ഉണ്ടാകുവാനും സാധ്യതയുണ്ട്. കുടുംബപരമായി വളരെ അധികം സങ്കീർണമായ പ്രശ്നങ്ങൾ ഉടലെടുക്കുകയും കുടുംബത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വരും.
കന്നി രാശി (ഉത്രം അവസാനമുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ജീവിത പങ്കാളിക്കോ സന്താനങ്ങൾക്കോ രോഗമോ മരണസമാനമായ അവസ്ഥയോ സംജാതമാകും. ദുഃസ്വപ്നങ്ങൾ കണ്ടു ഞെട്ടി എഴുനേൽക്കുകയോ ഉറക്കക്കുറവോ അനുഭവപ്പെടും. മനഃസ്വസ്ഥത കുറയും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക, ഉയർന്ന പദവി ലഭിക്കുവാനുള്ള ഭാഗ്യം, ധനനേട്ടം, തൊഴിൽ വിജയം, എവിടെയും മാന്യത എന്നിവ ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
ജീവിതപങ്കാളിയുമായും സന്താനങ്ങളുമായും കലഹമോ അഭിപ്രായവ്യത്യാസമോ ഉണ്ടാകാം. തൊഴിൽ തടസ്സം, അപമാനം, ധനക്ലേശം, രോഗാദി ദുരിതം എന്നിവ ഉണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിൽ നിന്നും ഭാഗ്യ അനുഭവങ്ങൾ ഉണ്ടാകും. വളരെ കാലമായി കാണാതിരുന്ന ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. സ്ഥാനപ്രാപ്തി, തൊഴിൽ വിജയം, നിദ്രാസുഖം എന്നിവ ലഭിക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി ദുർപ്രവർത്തികൾ ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാകും. രോഗാദി ദുരിതം ഉണ്ടാവുകയും ധനക്ലേശം, തൊഴിൽ പരാജയം എന്നിവ നേരിടും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ബന്ധുജന സമാഗമം, ഭാര്യാഭർത്തൃ ഐക്യം, അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, വിവാഹാദി കർമ്മങ്ങൾ നടക്കുവാനോ നടത്തികൊടുക്കുവാനോ ചെയ്യേണ്ട സാഹചര്യം ഉണ്ടാവുക, ധനലാഭം എന്നിവ ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കുവാനുള്ള സാഹചര്യം ഉണ്ടാവും. കർമ മേഖലയിൽ അത്ഭുതപൂർവമായ വളർച്ച അനുഭവപ്പെടും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ യാഥാർഥ്യമാകും
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു).
Daily Prediction By Jayarani E.V