വഖ്ഫ് വിഷയം; ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ബിജെപി; പ്രമേയം പാസാക്കിയ എൽഡിഎഫും യുഡിഎഫും ജനങ്ങളോട് മാപ്പ് പറയണമെന്നും കെ സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഖ്ഫ് വിഷയം; ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ബിജെപി; പ്രമേയം പാസാക്കിയ എൽഡിഎഫും യുഡിഎഫും ജനങ്ങളോട് മാപ്പ് പറയണമെന്നും കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2024, 05:00 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: വഖ്ഫ് വിഷയത്തിൽ എൽഡിഎഫും യുഡിഎഫും കേരളത്തിലെ ജനങ്ങൾക്ക് മുൻപിൽ അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫും യുഡിഎഫും പാസാക്കിയ പ്രമേയം കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും താൽപര്യത്തിന് വിരുദ്ധമാണെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളും സമാനമായ നിലപാടാണ് സ്വീകരിച്ചത്. എന്നിട്ടും ഇത് കേരളത്തിന്റെ അഭിപ്രായമെന്ന തരത്തിൽ നിയമസഭയിൽ ഐകകണ്‌ഠേന പ്രമേയം പാസാക്കിയതിൽ യുഡിഎഫും എൽഡിഎഫും കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം. ഈ വിഷയത്തിൽ ബിജെപി മാത്രമാണ് അവരോടൊപ്പം നിൽക്കുന്നതെന്ന് ക്രൈസ്തവ സഭകൾക്ക് അറിയാം.

വിഷയം മാദ്ധ്യമങ്ങളും മനപ്പൂർവ്വം മുക്കുകയാണ്. ഈ വിഷയത്തിൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഇരട്ടത്താപ്പ് ജനങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമാണ്. മാദ്ധ്യമങ്ങൾ അവർക്ക് സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നത്. മുനമ്പം വിഷയത്തിൽ സംസ്ഥാന വ്യാപകമായി ബിജെപി ഗൃഹസമ്പർക്കം നടത്തും. പാർട്ടി ഔദ്യോഗികമായി വിഷയം ഏറ്റെടുത്ത് ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.

വഖ്ഫ് നിയമപരിഷ്‌കാരത്തിനെതിരെ ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ് നിയമസഭയിൽ പ്രമേയം പാസാക്കിയത്. അത് കേരളമാണ്. ഏകപക്ഷീയമായി അവർക്കാവശ്യമുളള കാര്യം മാത്രം പാസാക്കുന്ന പരിപാടി ഈ ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ അവസാനിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

പ്രശ്‌നം എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് പാണക്കാട് തങ്ങൾ കഴിഞ്ഞ ദിവസം പറയുന്നത് കേട്ടു. മുനമ്പം ഉൾപ്പെടെയുളള 28 സ്ഥലങ്ങളിൽ വഖ്ഫ് ബോർഡിന്റെ ഏകപക്ഷീയമായ അവകാശവാദം പിൻവലിക്കണം. പ്രശ്‌നത്തിന് പരിഹാരം കാണാൻ എൽഡിഎഫും യുഡിഎഫും വഖ്ഫ് ബോർഡിനെ പ്രേരിപ്പിക്കണം. വിഷയത്തിൽ ശാശ്വതമായ പരിഹാരമാണ് കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമമെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Tags: K SurendranWAQF BOARDകെ. സുരേന്ദ്രൻMunambam protestവഖ്ഫ്ക്രൈസ്തവ സഭമുനമ്പം വഖ്ഫ്
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies