ലോറി വിൽക്കാൻ പോവുകയാണെന്ന് ലോറിയുടമ മനാഫ്. 12 വീൽ വണ്ടിയാണ് വിൽക്കാൻ പോകുന്നതെന്ന് മനാഫ് പറയുന്നു. എനിക്ക് അത്യാവശമായി ഒന്‍പത് ലക്ഷം രൂപ ആവശ്യമുണ്ട്, ആരും വിലപേശരുത് , ഒലക്സിൽ ഇടുന്നതിനെക്കാളും നല്ലത് നിങ്ങളോട് പറയുന്നതല്ലെയെന്നും മനാഫ് പറയുന്നു.
ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുനെ കാണാതായത് മുതൽ മലയാളികൾക്ക് സുപരിചിതനാണ് മനാഫ്. നാല് ദിവസം മുമ്പ് തനിക്ക് അഞ്ച് ലക്ഷം രൂപ ആവശ്യമുണ്ടെന്ന് പറഞ്ഞും മനാഫ് രംഗത്തെത്തിയിരുന്നു. ചാരിറ്റി ആപ്പ് നിര്‍മ്മിക്കാനാണ് പണമെന്നാണ് പറഞ്ഞത്. ചാരിറ്റിയായി വരുന്ന പണത്തെ പറ്റി അറിയാന്‍ ആപ്പ് സഹായിക്കുമെന്നായിരുന്നു മനാഫിന്റെ വാദം.
നിലവിൽ അഞ്ച് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സാണ് മനാഫിന്റെ യൂട്യൂബ് ചാനലിനുള്ളത്. സോഷ്യൽമീഡിയയിൽ ഫാൻസ് അസോസിയേഷനടക്കം മനാഫിനുണ്ട്. അർജുന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഉദ്ഘാടന പരിപാടികളിലും പൊതുവേദികളിലും സ്ഥിരം സാന്നിധ്യമാണ് മനാഫ്.