യുപിയിലെ പോലെ ഇവിടെയും ബിജെപി വരണം; മാഫിയകളെ ബുൾഡോസ് ചെയ്ത് കളയണം: യോഗി ആദിത്യനാഥ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിയിലെ പോലെ ഇവിടെയും ബിജെപി വരണം; മാഫിയകളെ ബുൾഡോസ് ചെയ്ത് കളയണം: യോഗി ആദിത്യനാഥ്

"ഔറം​ഗസേബ് ഇന്ത്യയെ കൊള്ളയടിച്ചതുപോലെ ഝാർഖണ്ഡിലെ ജനങ്ങളെ മുതലാക്കുകയാണ് JMM; മാഫിയകളെ സർക്കാർ പോറ്റുന്നു; പരിഹാരം ബിജെപി മാത്രം"

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 06:32 pm IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: കോൺഗ്രസ്, ആർജെഡി തുടങ്ങിയ പാർട്ടികൾ ഹിന്ദു ധർമ്മത്തെ തകർക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരാതിരിക്കാൻ അവർ പരമാവധി ശ്രമിച്ചുവെന്നും മോദി സർക്കാർ അധികാരത്തിലേറിയതുകൊണ്ട് മാത്രമാണ് രാമക്ഷേത്രം യാഥാർത്ഥ്യമായതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഝാർഖണ്ഡിൽ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കോൺഗ്രസ്, ആർജെഡി, ജെഎംഎം പാർട്ടികളുടെ ഹിന്ദു വിരുദ്ധ നിലപടുകൾ തുറന്നുകാട്ടിയായിരുന്നു ഝാർഖണ്ഡിലെ ഹസാരിബാഗിൽ യുപി മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചത്. കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഹിന്ദു ധർമ്മത്തെ തകർക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളതെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അയോദ്ധ്യ രാമജന്മഭൂമിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് ധർമ്മം സംരക്ഷിക്കാനും സമാധാനം ഉറപ്പാക്കാനും ബിജെപി സർക്കാരിന് സാധിച്ചു. ഉത്തർപ്രദേശിൽ ഗുണ്ടാ മാഫിയ സംഘങ്ങളെ പൂർണമായും അടിച്ചൊതുക്കിയെന്നും മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി ജനങ്ങളുടെ സമാധാനത്തിനും വികസനത്തിനുമാണ് ബിജെപി പ്രാധാന്യം നൽകുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ഔറം​ഗസേബ് ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിച്ചതുപോലെ, ക്ഷേത്രങ്ങൾ തകർത്തതുപോലെ, ജെഎംഎം നേതൃത്വം നൽകുന്ന സർക്കാരും മന്ത്രിമാരും ഝാർഖണ്ഡിലെ ജനങ്ങളെ കൊള്ളയടിക്കുകയാണ്. മാഫിയകൾക്ക് രക്ഷാകവചം ഒരുക്കാനാണ് ജെഎംഎം സർക്കാർ ശ്രമിച്ചിട്ടുള്ളത്. ഭൂമി, മണ്ണ്, വനം, ഖനനം, മദ്യം, തുടങ്ങി എല്ലാ സെക്ടറുകളിലും മാഫിയകളാണ് ഝാർഖണ്ഡിൽ വാഴുന്നത്. യുപിയിലെ പോലെ അത്തരം മാഫിയ സംഘത്തെ ബുൾഡോസ് ചെയ്ത് ഇല്ലാതാക്കാൻ ബിജെപിക്ക് വോട്ടു ചെയ്തേ മതിയാകൂവെന്നും ഝാർഖണ്ഡിലെ ജനങ്ങളോട് യുപി മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് സമാധാനവും സുരക്ഷയും ഉറപ്പാക്കാനും സ്ത്രീകളെ ശാക്തീകരിക്കാനും യുവാക്കൾക്ക് ജോലി നൽകാനും ബിജെപിക്ക് മാത്രമേ സാധിക്കൂ. – യോ​ഗി ആദിത്യനാഥ് പറഞ്ഞു. ഝാർഖണ്ഡിലെ 81 അം​ഗ സഭയിലേക്ക് നവംബർ 13, 20 തീയതികളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 23-നാണ് വോട്ടെണ്ണൽ.

Tags: BJPjharkhandYogi AdityanathUttar PradeshJMM
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies