ട്വിസ്റ്റ്! 'ഇതൊക്കെ' വെറുതെ.. ആരാകും അമേരിക്കൻ പ്രസിഡന്റ്? 'കാച്ചിക്കുറുക്കിയ പ്രവചനങ്ങൾക്ക്' പേരുകേട്ടയാൾ പറയുന്നത് കേട്ടോ.. ഉറ്റുനോക്കി ലോകം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ട്വിസ്റ്റ്! ‘ഇതൊക്കെ’ വെറുതെ.. ആരാകും അമേരിക്കൻ പ്രസിഡന്റ്? ‘കാച്ചിക്കുറുക്കിയ പ്രവചനങ്ങൾക്ക്’ പേരുകേട്ടയാൾ പറയുന്നത് കേട്ടോ.. ഉറ്റുനോക്കി ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 12:20 pm IST
Facebook
Twitter
WhatsAppTelegram

കൂടുതൽ വോട്ട് കിട്ടിയാലും വിജയം നിർണയിക്കാൻ സാധിക്കാത്ത അതിസങ്കീർണമായ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് അമേരിക്കയുടേത്. നിലവിൽ‌ ട്രംപിനാണ് മുൻകയ്യെങ്കിലും ഇത് മാറിമറിയാമെന്ന് സാരം. ഈ സാഹചര്യത്തിൽ ശ്രദ്ധ നേടുകയാണ് അലൻ ലിക്ടമന്റെ പ്രവചനം. ആരാണ് ഈ അവതാരം എന്നാകും ചിന്തിക്കുന്നത്.

ചരിത്രകാരനും, അദ്ധ്യാപകനും രാഷ്‌ട്രീയ നിരീക്ഷനുമൊക്കെയാണ് 77-കാരനായ അലൻ ലിക്ടമൻ. പത്തിൽ ഒൻപത് യുഎസ് തെരഞ്ഞെടുപ്പുകളും അലൻ ലിക്ടമന്റെ പ്രവചനത്തിനൊപ്പമായിരുന്നുവെന്നതും ശ്രദ്ധേയമാണ്. 13 കാര്യങ്ങൾ മുൻനിർത്തിയാണ് അലൻ ലിക്ടമൻ തന്റെ പ്രവചനങ്ങൾ‌ നടത്തുന്നത്. 13 ചോദ്യങ്ങളടങ്ങുന്ന ഫോർമുലയിൽ ശരി, തെറ്റ് എന്നീ ഉത്തരങ്ങളാണുള്ളത്. ഇതിൽ ആറോ അതിൽ അധികമോ പ്രതികൂലമായാൽ സ്ഥാനാർത്ഥി പരാജയപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.

ഡൊണാൾഡ് ട്രംപിന് നേരിയ മുൻതൂക്കമാണ് അഭിപ്രായ വോട്ടെടുപ്പുകളിൽ നൽകുന്നത്. എന്നാൽ ഇത്തവണ ഇവയെ തള്ളിപറഞ്ഞാണ് അലൻ ലിക്ടമന്റെ പ്രവചനം. അമേരിക്കയ്‌ക്ക് ആദ്യ വനിതാ പ്രധാനമന്ത്രിയെ ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ആദ്യ ആഫ്രിക്കൻ- ഏഷ്യൻ വംശജയായ പ്രസിഡന്റായും കമല ഹാരിസ് തിരഞ്ഞെടുക്കപ്പെടുമെന്ന് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും സ്ട്രാറ്റജികൾക്കും അപ്പുറം സർക്കാരിന്റെ ഭരണനിർവഹണത്തിലൂന്നിയാണ് അമേരിക്കൻ ജനത വോട്ട് ചെയ്യുന്നതെന്നാണ് ലിക്ടമാൻ പറയുന്നത്. 1984 മുതൽ ലിക്ടമാൻ നടത്തിയിട്ടുള്ള യുഎസ് തെരഞ്ഞെടുപ്പ് പ്രവചനങ്ങളിൽ ഒൻപതും കൃത്യമായി പ്രവചിച്ചയാളാണ് ഇദ്ദേ​ഹം. 2000-ത്തിലെ തെരഞ്ഞെടുപ്പിൽ ജോർജ് ബുഷ് മാത്രമാണ് ലിക്ടമന്റെ പ്രവചനത്തിൽ നിന്നും പുറത്ത് പോയത്. അന്ന് തെരഞ്ഞെടുപ്പ് ഫലത്തിൽ തർക്കം ഉയർന്നപ്പോൾ കോടതിയാണ് ഫലം പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയം.

1947- ൽ ന്യൂയോർക്കിലെ ബ്രൂക്ലിനിലാണ് അലൻ ലിക്ടമന്റെ ജനനം. 1973 മുതൽ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ചരിത്ര പ്രൊഫസർ. റഷ്യൻ ഭൂകമ്പ ശാസ്ത്രജ്ഞനായ വ്‌ളാഡിമിർ കെയ്‌ലിസ് ബോറോക്കുമായി സഹകരിച്ച് ‘വൈറ്റ് ഹൗസിലേക്കുള്ള താക്കോലുകൾ’ എന്ന (Keys to the White House) മോഡൽ വികസിപ്പിച്ചെടുത്തു. ഇത് അദ്ദേഹത്തിനെ ‘തെരഞ്ഞെടുപ്പുകളുടെ നോസ്ത്രദാമസ്’ (The Nostradamus of Elections) എന്ന പേരിന് അർഹനാക്കി. ഇത്തവണത്തെ പ്രവചനവും ശരിയായാൽ ജനാധിപത്യ വ്യവസ്ഥയുടെ ചരിത്രം തന്നെ മാറ്റിയെഴുതപ്പെടുമെന്ന് തീർച്ച.

Tags: US-electiondonald trumpkamala harrisThe Nostradamus of ElectionsAllan Lichtman
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies