ശരദ് പവാറിന്റെ 4 തലമുറ വിചാരിച്ചാലും നടക്കില്ല, കശ്മീരിൽ ആർട്ടിക്കിൾ 360 തിരികെ കൊണ്ടുവരാൻ അനുവദിക്കില്ലെന്ന് അമിത് ഷാ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശരദ് പവാറിന്റെ 4 തലമുറ വിചാരിച്ചാലും നടക്കില്ല, കശ്മീരിൽ ആർട്ടിക്കിൾ 360 തിരികെ കൊണ്ടുവരാൻ അനുവദിക്കില്ലെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 04:58 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന പ്രമേയം ജമ്മു കശ്മീർ നിയമസഭയിൽ പാസാക്കിയതിന് പിന്നാലെ നിലപാട് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എൻസിപി നേതാവ് ശരദ് പവാറിന്റെ നാല് തലമുറകൾ വിചാരിച്ചാലും കശ്‌മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

“ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ നാഷണൽ കോൺഫറൻസും കോൺഗ്രസും നിയമസഭയിൽ പ്രമേയം പാസാക്കി. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്നാണ് അവർ പറയുന്നത്. സംഭാജി മഹാരാജാവിന്റെ ഈ മണ്ണിൽ നിന്നുകൊണ്ട് ഞാൻ പറയുന്നു , ശരദ് പവാർ സാഹബ് , നിങ്ങളുടെ നാല് തലമുറ വന്നാലും ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ ഞങ്ങൾ അനുവദിക്കില്ല,” അമിത്ഷാ പറഞ്ഞു.

മഹാരാഷ്‌ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. മഹാവികാസ് അഘാഡി പ്രീണന രാഷ്‌ട്രീയമാണ് കൂട്ടുപിടിച്ചിരിക്കുന്നത്. കോൺഗ്രസ് പാർട്ടിയുണ്ടാക്കിയ വഖ്ഫ് ബോർഡിലെ ചില വ്യവസ്ഥകളിൽ രാജ്യം മുഴുവൻ അസ്വസ്ഥമാണ് അതിൽ മാറ്റം കൊണ്ടുവരാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ ബില്ല് അവതരിപ്പിച്ചത്. കർണാടകയിൽ ക്ഷേത്രങ്ങളും പാവപ്പെട്ട ജനങ്ങളുടെ ഭൂമിയുമുൾപ്പെടെ ഒരു ഗ്രാമം മുഴുവൻ വഖ്ഫിന്റെ സ്വത്താക്കി പ്രഖ്യാപിച്ചുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്ന ബില്ലിനെ പിന്തുണയ്‌ക്കാൻ ശരദ് പവാറും ഉദ്ധവ്‌ താക്കറെയും തയാറാകുമോ എന്ന് ചോദിച്ചാൽ അവർക്ക് ഉത്തരമുണ്ടാകില്ലെന്നും മഹാ വികാസ് അഘാഡി സഖ്യം അധികാരത്തിൽ വന്നാലും അവർ കർഷകരുടെ ഭൂമി വഖ്ഫ് ബോർഡിന് കീഴിലേക്ക് മാറ്റുമെന്നും അമിത് ഷാ ആരോപിച്ചു.

Tags: BJPjammu and kashmirarticle 370Amit ShahUnion Home Minister
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies