ദേവസ്വം മന്ത്രി തന്നെ ബോധപൂർവ്വം പൂരം കലക്കി; അന്തിമഹാകാളൻകാവ് പൂരം മുടങ്ങിയതിൽ സിപിഎമ്മും കെ രാധാകൃഷ്ണനും ഉത്തരം പറയണമെന്ന് കെ സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേവസ്വം മന്ത്രി തന്നെ ബോധപൂർവ്വം പൂരം കലക്കി; അന്തിമഹാകാളൻകാവ് പൂരം മുടങ്ങിയതിൽ സിപിഎമ്മും കെ രാധാകൃഷ്ണനും ഉത്തരം പറയണമെന്ന് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 10:18 pm IST
Facebook
Twitter
WhatsAppTelegram

ചേലക്കര: അന്തിമഹാകാളൻകാവ് പൂരം കലക്കിയതിൽ എന്തുകൊണ്ടാണ് സിപിഎമ്മും സർക്കാരും അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കെ രാധാകൃഷ്ണനും സംഭവിച്ച പിഴവ് ജനങ്ങളോട് തുറന്നു പറയാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അന്തിമഹാകാളൻകാവ് ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

കഴിഞ്ഞ രണ്ട് വർഷമായി അന്തിമഹാകാളൻകാവ് ക്ഷേത്രത്തിലെ പൂരവും വെടിക്കെട്ടും അലങ്കോലമാക്കിയതിന് പിന്നിൽ സിപിഎമ്മും അന്നത്തെ ദേവസ്വം മന്ത്രിയുമായ കെ രാധാകൃഷ്ണനുമാണ്. അനാവശ്യമായി പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നു. ഫയർഫോഴ്‌സിന്റെ അനുമതിയില്ല, പൊലീസ് സെക്യൂരിറ്റി കൊടുക്കാൻ സാധിക്കില്ല, നെൽവയൽ നീർത്തട സംരക്ഷണ നിയമം ബാധിക്കും എന്നൊക്കെ ചൂണ്ടിക്കാട്ടി അവസാന നിമിഷം വരെ അനുമതി നീട്ടിക്കൊണ്ടുപോയി പൂരം അലങ്കോലമാക്കുകയായിരുന്നുവെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

കഴിഞ്ഞ വർഷം പൂരദിവസം വെടിക്കെട്ടിനുളള എല്ലാ പ്രാരംഭ നടപടികളും ആരംഭിച്ച ശേഷമാണ് എസിപി നേരിട്ടെത്തി പൂരം തടഞ്ഞത്. അതിന് ഉത്തരം പറയേണ്ടത് ദേവസ്വം മന്ത്രിയായിരുന്ന കെ രാധാകൃഷ്ണനാണ്. ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇതുവരെ കെ രാധാകൃഷ്ണൻ അതിന് ഉത്തരം പറഞ്ഞിട്ടില്ല. അടുത്ത വർഷം അന്തിമഹാകാളൻകാവ് പൂരം അലങ്കോലപ്പെടുത്താൻ ഒരു ശക്തികളെയും അനുവദിക്കില്ലെന്നും ഭക്തരോടൊപ്പം ഞങ്ങളും ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

വിശ്വാസികൾ അന്ന് കെ രാധാകൃഷ്ണനെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അദ്ദേഹവും സർക്കാരും അറിയാതെ ഈ കാര്യങ്ങൾ ഒന്നും നടക്കില്ല. വളരെ ബോധപൂർവ്വം ഒരു ദേവസ്വം മന്ത്രി തന്നെ പൂരം കലക്കുകയെന്ന് പറഞ്ഞാൽ വല്ലാത്ത നാട് തന്നെയാണ് കേരളം. ഇത്ര തുറസ്സായ സ്ഥലത്ത് വേറെ എവിടെയാണ് വെടിക്കെട്ട് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചോദിച്ചു.

ഒട്ടും അപകടസാദ്ധ്യതയില്ലാത്ത സ്ഥലത്ത് പൊലീസിന് സെക്യൂരിറ്റി നൽകാനും ഫയർഫോഴ്‌സിന് അനുമതി കൊടുക്കാനും സാധിക്കില്ലെന്ന് പറഞ്ഞാൽ എന്താണ് അർത്ഥമെന്നും കെ സുരേന്ദ്രൻ ചോദിച്ചു. കൃത്യമായ അജണ്ടയോടെ ഒരു വാശിയോടെയാണ് രാധാകൃഷ്ണനും സംഘവും ജില്ലാ പൊലീസും പൂരത്തിനെ സമീപിച്ചത്. അതിന് ഇനി മാറ്റം ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. നേരത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അന്തിമഹാകാളൻകാവ് സന്ദർശിച്ചിരുന്നു. പൂരം മുടങ്ങിയതുമായും വെടിക്കെട്ട് നടത്തുന്നതുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ കത്ത് നൽകാൻ നിർദ്ദേശിച്ചാണ് അദ്ദേഹം മടങ്ങിയത്.

Tags: K Surendranbjp keralamകെ. സുരേന്ദ്രൻചേലക്കരഅന്തിമഹാകാളൻകാവ് പൂരംകെ രാധാകൃഷ്ണൻ
Share
Tweet
SendShare

More News from this section

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies